Latest NewsKeralaNewsCrime

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

അമ്പലപ്പുഴ: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കൊപ്പാറക്കടവ് വടക്കൻ പറമ്പിൽ ക്രിസ്റ്റഫറി (60) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മൂന്നു ദിവസം മുൻപായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. അയൽവാസിയായ കുട്ടി ഇദ്ദേഹത്തിൻ്റെ വീട്ടിലെ കുട്ടികൾക്കൊപ്പം കളിക്കാനെത്തിയിരുന്നു. ഇതിനിടയിൽ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ രക്ഷാകർത്താക്കൾ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടി വിവരം വീട്ടിൽ പറയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button