Latest NewsKeralaNews

ജില്ലയിൽ ഞായറാഴ്ച്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്തകൾ; സ്ഥിരീകരണവുമായി കളക്ടർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ജില്ലാ കളക്ടർ സീരാം സാംബശിവ റാവുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ പട്ടിക പുറത്തുവിട്ട് കളക്ടർ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ കമന്റായാണ് കളക്ടർ ജില്ലയിൽ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read Also: പുരുഷന്മാർക്കും സ്തനാർബുദം വരാം; സ്ത്രീകളിലെന്നപോലെ പുരുഷന്മാരിലും സ്തനാർബുദം വർധിക്കുന്നു

കോഴിക്കോട് ജില്ലയിൽ നിലവിൽ ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ദയവായി സഹകരിക്കുക – കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. ലോക്ക്ഡൗൺ ഉണ്ടാകുമെന്ന രീതിയിൽ വ്യാജപ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക സ്ഥിരീകരണവുമായി കളക്ടർ തന്നെ രംഗത്തെത്തിയത്.

അതേസമയം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ടയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവിധ ചടങ്ങുകളിലും ഒരേ സമയം പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി. ഹാളിനകത്ത് നടക്കുന്ന ചടങ്ങുകളിൽ പരമാവധി 50 പേർക്കും ഹാളിന് പുറത്ത് 100 പേർക്കുമാണ് പങ്കെടുക്കാൻ അനുമതിയുണ്ടാവുക.

Read Also: രാജ്യത്ത്‌ കോവിഡിനെതിരെയുള്ള പോരാട്ടം തുടരുന്നു , ഇതുവരെ ഉപയോഗിച്ചത്‌ 11.72 കോടി കോവിഡ്‌ വാക്‌സിന്‍

തൊഴിൽ, അവശ്യ സേവനം എന്നിവയ്ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ആരാധനാലയങ്ങളിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ചടങ്ങ് മാത്രമായി നടത്താനേ അനുമതിയുളളൂ. ഇവിടെയും അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button