Latest NewsKeralaNews

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത​യി​ൽ ഇ​രി​ങ്ങ​ൽ മ​ങ്ങൂ​ൽ​പാ​റ ഇ​റ​ക്ക​ത്തി​ലു​ണ്ടാ​യ സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ പാ​റ​ക്ക​ട്ട മ​ണി​യാ​ണി കോ​മ്പൗ​ണ്ട് സു​ഷ​മ നി​വാ​സി​ൽ ആ​ന​ന്ദ​െൻറ മ​ക​ൻ എ. ​പ്ര​ദീ​പ് കു​മാ​ർ (38) ആ​ണ് അ​പ​ക​ട​ത്തി​ൽ ദാരുണമായി മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​ദീ​പ് കു​മാ​റി​െൻറ സ്കൂ​ട്ട​റി​ൽ എ​തി​രെ വ​ന്ന മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ വീ​ണ പ്ര​ദീ​പി​െൻറ ദേ​ഹ​ത്തി​ലൂ​ടെ സ്കൂ​ട്ട​റി​െൻറ തൊ​ട്ടു​പു​റ​കി​ലു​ണ്ടാ​യി​രു​ന്ന ട്രെ​യി​ല​ർ ലോ​റി ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു ഉണ്ടായത്. മേ​പ്പ​യൂ​ർ കാ​ര​യാ​ട്ടെ ഭാ​ര്യ​വീ​ട്ടി​ൽ​ നി​ന്ന്​ വ​ട​ക​ര​യി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​ണ് യുവാവ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​സ​ർ​കോ​ട്ടെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന പ്ര​ദീ​പ് കു​മാ​ർ ഒ​ന്ന​ര വ​ർ​ഷ​മാ​യി വ​ട​ക​ര ബീ​ച്ചി​ൽ ഹോ​ട്ട​ൽ ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. വ​ട​ക​ര​യി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യും പ​യ്യോ​ളി പൊ​ലീ​സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​ത​സ്തം​ഭ​ന​മു​ണ്ടാ​യി. മാ​താ​വ്: സ​രോ​ജി​നി. ഭാ​ര്യ: ചി​ന്മ. മ​ക്ക​ൾ: മൈ​ഥി​ലി (4), അ​വേ​ന്യ (എ​ട്ടു മാ​സം). സ​ഹോ​ദ​ര​ങ്ങ​ൾ: പ്രി​യ (അ​ധ്യാ​പി​ക, ചൈ​ത​ന്യ സ്കൂ​ൾ, ചൗ​ക്കി), പ്രീ​തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button