KeralaNews

കോവിഡ്, എല്ലാ യുവാക്കളോടും ഡി.വൈ.എഫ്‌.ഐയുടെ ആഹ്വാനം

കോഴിക്കോട്: കോവിഡ് 19 ന്റെ രണ്ടാം തരംഗം ശക്തമായിരിക്കുന്ന പശ്ചാത്തലത്തില്‍ യുവാക്കള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. നിയന്ത്രണ വിധേയമാണെങ്കിലും വ്യാപനം നമ്മുടെ സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി മാറിയ കേരളത്തിന് ഇനിയും ശക്തമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട് ആശുപത്രി സംവിധാനങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിന്റെ യും ജനങ്ങളുടെ ജാഗ്രതയുടേയും ഫലമായി രോഗവ്യാപനം നിയന്ത്രിക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിരുന്നു.

മാസ്‌ക് ധരിക്കുക, കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങി പ്രതിരോധത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ട്. രാജ്യമെമ്പാടും കോവിഡ് നിയന്ത്രണാതീതമായി പടരുമ്പോഴും കേരളം തീര്‍ക്കുന്ന പ്രതിരോധത്തിന് ശക്തി പകരാന്‍ ജനങ്ങളുടെ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്. ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക, കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുക തുടങ്ങി ഡി.വൈ.എഫ്.ഐ നടത്തിവരുന്ന എല്ലാ സന്നദ്ധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. മഹാമാരിയെ ചേരുത്തുതോല്‍പ്പിക്കുവാനുള്ള ഈ പോരാട്ടത്തിന് ശക്തിപകരാന്‍ എല്ലാ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യുവജനങ്ങളാകെയും സന്നദ്ധ പ്രവര്‍ത്തന രംഗത്ത് വ്യാപൃതരാകണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button