KeralaLatest NewsNews

എറണാകുളത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് കെ കെ ശൈലജ

എറണാകുളം: എറണാകുളത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഇന്ന് എറണാകുളത്ത് 2835 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേർന്നത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മന്ത്രി നിർദ്ദേശിച്ചു.

Read Also: ഇറാനിൽ ഭൂചലനം; ആളുകളെ മാറ്റിപാർപ്പിച്ചു

ആലുവ ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് 100 ഐ.സി.യു. കിടക്കകൾ അടുത്തയാഴ്ച പൂർണസജ്ജമാക്കും. ഫോർട്ട് കൊച്ചി താലൂക്കാശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റാനും യോഗത്തിൽ തീരുമാനിച്ചു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കളമശേരി മെഡിക്കൽ കോളേജിനെ പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റും.

ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒരാഴ്ച കൊണ്ട് ചികിത്സയ്ക്കായി സജ്ജമാക്കും. സർക്കാർ മേഖലയിൽ 1000 ഓക്‌സിജൻ കിടക്കകൾ തയ്യാറാക്കും. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തും. ആശുപത്രികളിൽ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും നിർദേശം നൽകി കഴിഞ്ഞു. സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാനും തീരുമാനിച്ചു.

Read Also: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; റെയിൽവേ സ്റ്റേഷനിൽ രണ്ടു പേർ അറസ്റ്റിൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 5 ദിവസം കൊണ്ട് ഡൊമിസെയിൽ കെയർ സെന്ററുകളും (ഡിസിസി) സിഎഫ്എൽടിസികളും സജ്ജമാക്കും. ഇതിനായി ആരോഗ്യ മന്ത്രിയുടേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തിൽ തിങ്കളാഴ്ച ജില്ലാതല യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button