COVID 19Latest NewsKeralaNews

കോവിഡ് 19 ന്റെ ഭൂരിഭാഗം പേർക്കുമുള്ള ഈ പുതിയ രണ്ട് ലക്ഷണങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്

ന്യൂഡല്‍ഹി: കോവിഡ്​ ബാധ വലിയ തോതിൽ അപകടകരമാം വിധം പിടിവിട്ട്​ കുതിക്കുന്ന സാഹചര്യത്തില്‍ പല സംസ്​ഥാനങ്ങളും ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തുകയാണ്​. വകഭേദം സംഭവിച്ച വൈറസ്​ വ്യാപനം കാരണം രോഗബാധിതരില്‍ പുതിയ പല രോഗ ലക്ഷണങ്ങളും​ കാണിക്കുന്നുണ്ട്​​.
സാധാരാണയായി പനി, ശരീരവേദന, രുചിയും മണവും നഷ്​ടപ്പെടല്‍, ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്​.

Also Read:കത്വ ഫണ്ട് തിരിമറി : യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്

പകുതിയിലധികം കോവിഡ്​ ബാധിതരില്‍ ഇതുവരെ കണ്ടുവരാത്ത രോഗലക്ഷണങ്ങളാണ്​ കാണുന്നതെന്നാണ്​ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​സ്​ ഓഫ്​ ഹെല്‍ത്ത്​ ആന്‍ഡ്​ ഫാമിലി വെല്‍​ഫെയര്‍ സൂചിപ്പിക്കുന്നത്​.
വായ വരണ്ടുണങ്ങുന്നതാണ്​ ഇതില്‍ പ്രധാനമായി പറയുന്നത്​.വായില്‍ ഉമിനീര്‍ ഉദ്​പാദിപ്പിക്കാത്ത അവസ്ഥയാണ് ‘ക്​സീറോസ്​റ്റോമിയ’​. ഇത് വായ്​ വരണ്ടു പോകുവാന്‍ കാരണമാകുന്നു. ഉമിനീരിന്‍റെ ഘടനയിലെ മാറ്റമോ അല്ലെങ്കില്‍ ഉമിനീര്‍ ഒഴുക്ക് കുറയുന്നതോ ഇതിന് കാരണമാകാം.
കോവിഡ്​ ബാധയുടെ പ്രാരംഭ ഘട്ടത്തിലാണ്​ ഈ ലക്ഷണം കണ്ടുവരുന്നത്​. ഇതിന്​ ശേഷമാകും മറ്റ്​ ലക്ഷണങ്ങളായ പനിയും തൊണ്ടവേദനയുമെല്ലാം അനുഭവപ്പെടുക.

വരണ്ട നാവാണ്​ പുതിയ കോവിഡ്​ ലക്ഷണങ്ങളില്‍ രണ്ടാമത്തേത്​​​. ഇക്കാലയളവില്‍ നാവ്​ വെള്ള നിറമായി മാറുന്നു. ചിലപ്പോള്‍ നാവില്‍ വെളുത്ത നിറത്തിലുള്ള കുത്തുകള്‍ പ്രത്യക്ഷപ്പെടും. ഈ ലക്ഷണങ്ങള്‍ കണ്ടുവരുന്ന ​ആളുകള്‍ക്ക്​ ഭക്ഷണം കഴിക്കാന്‍ ​പ്രയാസമുണ്ടാകും. ഉമിനീര്‍ കുറവായതിനാല്‍ തന്നെ ഭക്ഷണം ചവച്ചരച്ച്‌​ കഴിക്കാന്‍ സാധിക്കില്ല. സാധാരണ നിലയില്‍ സംസാരിക്കാനും ബുദ്ധിമുട്ട്​ അനുഭവപ്പെടും.
ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അടിയന്തിരമായി ചികിത്സ തേടേണ്ടതാണ്. ഇത്​ വൈറസ്​ വ്യാപനം തടയാന്‍ സാധിക്കും.

ഇതിനിടെ ഞായറാഴ്ച രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണ്​​.

shortlink

Related Articles

Post Your Comments

Related Articles


Back to top button