Latest NewsNewsIndia

ഭഗവത് ഗീത ഉൾപ്പെടെയുള്ള പുസ്തകങ്ങൾക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽ

ബംഗളൂരു: കർണാടകയിൽ കൂലിത്തൊഴിലാളി പരിപാലിച്ച ലൈബ്രറിയ്ക്ക് തീ വെച്ച സംഭവത്തിൽ പ്രതി പിടിയിൽ. സയ്യിദ് നസീർ എന്നയാളാണ് പിടിയിലായത്. മദ്യ ലഹരിയിലാണ് ഇയാൾ കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

മദ്യപിച്ച് ലക്കുകെട്ട് അമ്മയോടും സഹോദരിമാരോടും വഴക്കുണ്ടാക്കി വീട്ടിൽ നിന്ന് ഇറങ്ങിയ സയ്യിദ് നസീർ സിഗററ്റ് വാങ്ങി കത്തിച്ച ശേഷം തീ ലൈബ്രറിയ്ക്ക് നേരെ എറിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സയ്യിദ് സ്ഥലം വിട്ട് ഏതാനും മിനിറ്റുൾക്കുള്ളിൽ തീ പടർന്നു പിടിക്കുകയും പുസ്തകങ്ങൾ കത്തി നശിക്കുകയുമായിരുന്നു.

Read Also: എറണാകുളത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് കെ കെ ശൈലജ

സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. സയ്യിദ് കൃത്യം നടത്തിയത് മനപ്പൂർവ്വമാണോയെന്ന കാര്യവും പോലീസ് അന്വേഷിക്കുകയാണ്.

ഏപ്രിൽ 10 ന് പുലർച്ചെയായിരുന്നു സെയ്ദ് ഇസഹാഖ് എന്ന കൂലിത്തൊഴിലാളിയുടെ ലൈബ്രറിയ്ക്ക് തീ പിടിച്ചതും ഭഗവത്ഗീത ഉൾപ്പെടെയുള്ള പുസ്തകങ്ങൾ കത്തി നശിച്ചതും. പ്രദേശവാസിയാണ് വായനശാലയിൽ തീപടർന്ന വിവരം ഇസഹാഖിനെ അറിയിച്ചത്. അദ്ദേഹം സ്ഥലത്തെത്തിയപ്പോഴേക്കും പുസ്തകങ്ങൾ മുഴുവൻ ചാരമായിക്കഴിഞ്ഞിരുന്നു.

Read Also: ഇറാനിൽ ഭൂചലനം; ആളുകളെ മാറ്റിപാർപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button