COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ക്വാറന്റീൻ ലംഘിച്ചവരെ പോലീസ് പിടികൂടി

ദമാം; സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ക്വാറന്റീൻ ലംഘിച്ച ഏഴുപേരെയും മക്ക ഗവർണറേറ്റിൽ 13 പേരെയും അറസ്റ്റ് ചെയ്തതായി സൗദി പൊലീസ് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനു ശേഷവും മുൻകരുതൽ നടപടികളും പ്രതിരോധ നിർദേശങ്ങളും പാലിക്കാതെ പുറത്ത് ഇറങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.

കിഴക്കൻ പ്രവിശ്യയിലെ ദമാം, അബ്‌ഖൈഖ്, അൽഹസ, അൽഖോബാർ എന്നിവിടങ്ങളിൽ നിന്നും മക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് വക്താവ് ലഫ്.കേണൽ മുഹമ്മദ് ബിൻ ഷാർ അൽ ഷെഹ്‌രി പറയുകയുണ്ടായി. ഇവരെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നു. സൗദിയിൽ ക്വാറന്റീൻ ലംഘിക്കുന്നവർക്കു രണ്ട് വർഷം തടവോ 2 ലക്ഷം റിയാലോ അല്ലെങ്കിൽ ഇത് രണ്ടും കൂടിയോ ആണ് പിഴ ഈടാക്കുന്നത്. ലംഘനം ആവർത്തിച്ചാൽ ഇത് ഇരട്ടിയാകും. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button