Latest NewsNewsIndia

അമ്പതുരൂപ ചോദിച്ചിട്ട് നല്‍കിയില്ല; അച്ഛനെ മകന്‍ കുത്തിക്കൊന്നു

ന്യൂഡല്‍ഹി : പണം ചോദിച്ചിട്ട് നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഭാരത് നഗര്‍ സ്വദേശിയായ മഹേന്ദ്രപാല്‍ എന്ന 71കാരനാണ് കൊല്ലപ്പെട്ടത്. മകന്‍ അനില്‍ പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നിത്യചെലവിനായി തൊഴില്‍ രഹിതനായ യുവാവ് പിതാവിനോട് പണം വാങ്ങുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം അനില്‍ അച്ഛനോട് അമ്പതുരൂപ ചോദിച്ചു. എന്നാല്‍ മഹീന്ദ്ര കൊടുത്തില്ല. ജോലി ഇല്ലാത്തതിന്റെ പേരില്‍ വഴക്ക് പറയുകയും ചെയ്തു.

വഴക്ക് മൂത്തപ്പോള്‍ അനില്‍ കത്തിയെടുത്ത് പിതാവിന്റെ നെഞ്ചില്‍ രണ്ടുതവണ കുത്തുകയായിരുന്നെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. തടയാന്‍ ശ്രമിച്ച അമ്മയെയും അനില്‍ ആക്രമിച്ചു. തുടർന്ന് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട അനിലിനെ പൊലീസ് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button