KeralaLatest NewsNews

കോവിഡ് വ്യാപനം അതിരൂക്ഷം; സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കാൻ ഗവര്‍ണറോട് ആവശ്യപ്പെട്ട് ശശി തരൂര്‍

തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി. ഇപ്പോൾ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടതായി അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.വിഷയം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും തരൂര്‍ വ്യക്തമാക്കി.

Read Also  :  ‘കോവിഡ് വായുവിലൂടെ പകരും’; രോഗപ്രതിരോധത്തിന് ഇക്കാര്യം ചെയ്‌തേ തീരുവെന്ന് ആരോഗ്യവിദഗ്ധർ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് തരൂര്‍ ഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. കോളേജുകള്‍ തുറന്ന് പത്തോ പതിനഞ്ചോ ദിവസം മാത്രം ക്ലാസ്സ് നടത്തിയ ശേഷം കേരള സര്‍വകലാശാല ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ പ്രഖ്യാപിച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

അഞ്ചാം സെമസ്റ്റര്‍ പരീക്ഷ അവസാനിച്ചത് മാര്‍ച്ച് പകുതിയോടെയാണ്.ബി.എസ്.സി മൈക്രോബയോളജി വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായത് മാര്‍ച്ച് 22-നാണ്. ഏപ്രില്‍ 15 മുതല്‍ 23 വരെയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button