COVID 19KeralaLatest NewsNews

മുഖ്യമന്ത്രി ജനങ്ങളുടെ ജീവന്‍ വച്ചാണ് കളിച്ചത് ; നിലപാടുകളിൽ ഉറച്ച് നിൽക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ആലപ്പുഴ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരിക്കുകയാണ്. എ വി വിജയരാഘവന്റെ വിമർശനങ്ങളോടാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്.
വിജയരാഘവന്‍ പാര്‍ട്ടി തന്നെ തള്ളിയ നേതാവാണെന്നും മുഖ്യമന്ത്രി ജനങ്ങളുടെ ജീവന്‍ വച്ചാണ് കളിച്ചതെന്നുമാണ് കേന്ദ്രമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയെ താന്‍ വിമര്‍ശിച്ചത് മൃദുവായാണെന്ന് പറഞ്ഞ മുരളീധരന്‍ കേന്ദ്രമന്ത്രി മിണ്ടാതിരിക്കണമെന്നുണ്ടോയെന്നാണ് ചോദിക്കുന്നത്. പരാമര്‍ശത്തില്‍ തെറ്റില്ലെന്നും കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്നത് എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Also Read:കടകൾ 7 മണി വരെ, സ്വകാര്യ ചടങ്ങിൽ 75 പേർ മാത്രം; കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് ഒന്നരലക്ഷം വരെ ഉയരാൻ സാധ്യത

മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ മുരളീധരനെ അനുവദിക്കില്ലെന്നായിരുന്നു സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞത്.
അപഥ സഞ്ചാരത്തിന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്ന ആളാണ് മുരളീധരനെന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങളും വിജയരാഘവന്‍ നടത്തിയിരുന്നു.

ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്ചെയ്തികളെ എതിര്‍ക്കുമെന്നും പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ വളരെ ചെറിയ പരാമര്‍ശമാണ് താന്‍ നടത്തിയതെന്നാണ് വി മുരളീധരന്റെ മറുപടി. കേന്ദ്ര മന്ത്രി മിണ്ടാതിരിക്കണം എന്ന നിലപാടാണ് കേരളത്തില്‍, സിപിഎം ജീവന് ഭീഷണി ഉയര്‍ത്തിയ കാലത്ത് പോലും പിന്‍മാറിയിട്ടില്ലെന്നും – വി മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button