COVID 19KeralaLatest NewsNews

കടകൾ 7 മണി വരെ, സ്വകാര്യ ചടങ്ങിൽ 75 പേർ മാത്രം; കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് ഒന്നരലക്ഷം വരെ ഉയരാൻ സാധ്യത

പൊതുജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേസമയം ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് ഒന്നരലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്. കൂട്ട പരിശോധനയുടെ ഫലം ഘട്ടംഘട്ടമായി പുറത്തുവരുന്നതോടെ രോഗികളുടെ എണ്ണവും കൂടുമെന്നാണ് സൂചന. ഫലം വരുന്നതോടെ, കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകും. ഈ സാഹചര്യത്തിൽ രോഗികളെ കിടത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ആത്തരമൊരു സാഹചര്യമുണ്ടായാൽ അതിനുള്ള സൗകര്യവും വേണം. ഇത് മുന്നിൽ കണ്ട് കൊണ്ട് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് സർക്കാർ.

Also Read:പ്രണയം നടിച്ച് മതം മാറ്റി പീഡിപ്പിച്ചു; തൃശൂർ സ്വദേശി മുഹമ്മദ് ഹാഫിസിനെതിരെ യുവതിയുടെ പരാതി

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഞായറാഴ്ചകളില്‍ ജില്ലയില്‍ ആള്‍ക്കൂട്ടത്തിനും കടകള്‍ തുറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്.

അതേസമയം, കോവിഡ് സാഹചര്യത്തില്‍ ആരാധനാലയങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും പങ്കെടുക്കേണ്ടവരുടെ പരമാവധി എണ്ണം നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. അടച്ചിട്ട ഹാളുകളില്‍ 75 പേര്‍ക്കും പുറത്തു നടക്കുന്ന ചടങ്ങുകളില്‍ 150 പേര്‍ക്കും പങ്കെടുക്കാം. ഇതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ അവര്‍ 24 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായവരോ 2 ഡോസ് വാക്സീന്‍ സ്വീകരിച്ചവരോ ആയിരിക്കണമെന്നു അധികൃതർ അറിയിച്ചു.

Also Read:കത്വ ഫണ്ട് തിരിമറി : യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്

14 ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുകയുള്ളു. കൊവിഡ് രൂക്ഷമായി പടരുന്ന കോഴിക്കോട് ജില്ലയിൽ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കടകൾ 7 മണി വരെ മാത്രമേ പാടുള്ളുവെന്ന് തീരുമാനമായി. സ്വകാര്യ ചടങ്ങിൽ 75 പേർ മാത്രം. ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ സാഹചര്യമായിരിക്കും ഇനി കോഴിക്കോട് ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button