Latest NewsKeralaNewsIndia

ഡൽഹിയിൽ ട്രാക്ടർ ഓടിച്ച് സമരത്തിൽ പങ്കാളിയായി; രാജ്യസഭയിലെ തീപ്പൊരി നേതാവ് രാഗേഷിന് രണ്ടാമൂഴം നിഷേധിച്ചതെന്തുകൊണ്ട്?

കെ കെ രാഗേഷിന് വീണ്ടും അവസരം നൽകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം

മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാനസമിതിയംഗമായ ഡോ. വി ശിവദാസനുമാണ് ഇത്തവണ രാജ്യസഭയിലേക്കുള്ള ഇടത് സ്ഥാനാർത്ഥികൾ. തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇരുവരുടെയും സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകിയതോടെ ഇതുസംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയകളിൽ നടക്കുന്നുണ്ട്.

പാർലമൻെററി രംഗത്ത് മികച്ച കരിയർ റെക്കോർഡ് ഉണ്ടായിട്ട് കൂടി എന്തുകൊണ്ടാണ് കെ.കെ. രാഗേഷ് എം.പിയെ രണ്ടാമതൊരിക്കൽ കൂടി രാജ്യസഭയിലേക്ക് പരിഗണിക്കാത്തന്ന ചോദ്യമുയരുന്നുണ്ട്. കെ കെ രാഗേഷിന് വീണ്ടും അവസരം നൽകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. നേതൃത്വത്തിന് പുറത്തുനിന്ന് ഒരു വ്യക്തിയെ രാജ്യസഭയിലേക്ക് അയക്കാമെന്ന തീരുമാനത്തിലൊടുവിലാണ് ബ്രിട്ടാസിനെയും ശിവദാസിനെയും തെരഞ്ഞെടുത്തത്.

Also Read:സ്വ​ന്തം പ​ദ​വി മ​റ​ന്ന് ‘ത​നി സം​ഘി​’യാ​യി മാ​റി​; വി ​മു​ര​ളീ​ധ​ര​നെ പരോക്ഷമായി പ​രി​സ​ഹി​ച്ച്‌ പി ​ജ​യ​രാ​ജ​ന്‍

2015 ഏപ്രിൽ 23ന് ആരംഭിച്ച രാഗേഷിൻ്റെ പാർല​െമൻറ്​ ജീവിതം ഈ മാസം 21ന്  അവസാനിക്കുകയാണ്. ഡൽഹി അതിർത്തിയിൽ കർഷകർ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഗേഷ് പ്രതിഷേധ പ്രകടന പരിപാടികളിൽ പങ്കാളി ആയിരുന്നു. ചെങ്കോട്ടയിലേക്ക് സമരക്കാർ നടത്തിയ ട്രാക്ടർ റാലിയിലും രാഗേഷ് തൻ്റെ പിന്തുണ അറിയിച്ചിരുന്നു. എല്ലാ പ്രക്ഷോഭ സമരങ്ങളിലും സജീവ സാന്നിധ്യമായി പങ്കെടുത്ത രാഗേഷിന് രണ്ടാമതൊരു അവസരം കൂടി നേതൃത്വം നൽകുമെന്നാണ് അണികൾ കരുതിയത്. അഞ്ചു വർഷം കൊണ്ട്​ വികസനരംഗത്ത്​ ഒ​ട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യമുണ്ടെന്നാണ് രാഗേഷ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button