KeralaLatest NewsNews

സ്വ​ന്തം പ​ദ​വി മ​റ​ന്ന് ‘ത​നി സം​ഘി​’യാ​യി മാ​റി​; വി ​മു​ര​ളീ​ധ​ര​നെ പരോക്ഷമായി പ​രി​സ​ഹി​ച്ച്‌ പി ​ജ​യ​രാ​ജ​ന്‍

ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ട്ട നാ​യ​നാ​ര്‍ കു​ലു​ങ്ങി​യി​ല്ല. പോ​യി പ​ണി നോ​ക്കാ​ന്‍ പ​റ​ഞ്ഞു.

ക​ണ്ണൂ​ര്‍: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ പ​രി​സ​ഹി​ച്ച്‌ സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കോ​വി​ഡി​യ​റ്റ് എ​ന്ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യതിന് പിന്നാലെയാണ് വി. ​മു​ര​ളീ​ധ​ര​നെ പ​രി​ഹ​സി​ച്ച്‌ പി. ​ജ​യ​രാ​ജ​ന്‍ രംഗത്ത് എത്തിയത്. മു​ര​ളീ​ധ​ര​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യാ​തെ ഇ.​കെ. നാ​യ​നാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തെ ഒ​രു സം​ഭ​വം ഓ​ര്‍​മി​പ്പി​ച്ചാ​ണ് ജ​യ​രാ​ജ​ന്‍ പ​രി​ഹ​സി​ച്ച​ത്.

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഒ​രു വി​ല​യു​മി​ല്ലാ​ത്ത ഒ​രു കേ​ന്ദ്ര സ​ഹ​മ​ന്ത്രി സ്വ​ന്തം പ​ദ​വി മ​റ​ന്ന് ത​നി സം​ഘി​യാ​യി മാ​റി​യെ​ന്നും ജ​യ​രാ​ജ​ന്‍ വി​മ​ര്‍​ശി​ച്ചു. കേ​ന്ദ്ര മ​ന്ത്രി​യാ​യി​ട്ട് നാ​ടി​നോ നാ​ട്ടു​കാ​ര്‍​ക്കോ യാ​തൊ​രു ഉ​പ​കാ​ര​വും ചെ​യ്യാ​ത്ത ഈ ​മാ​ന്യ​നോ​ട് മ​ല​യാ​ളി​ക​ള്‍​ക്ക് പു​ച്ഛം മാ​ത്ര​മേ ഉ​ള്ളു​വെ​ന്നും ആ​കെ ഉ​പ​കാ​രം കി​ട്ടി​യ​ത് കു​റ​ച്ച്‌ സ്വ​ന്ത​ക്കാ​ര്‍​ക്കാ​ണെ​ന്നും വി​ദേ​ശ യാ​ത്ര​ക​ളി​ല്‍ കൂ​ടെ കൂ​ട്ടാ​നും ഔ​ദ്യോ​ഗി​ക വേ​ദി​ക​ളി​ല്‍ ഇ​രി​പ്പി​ട​മൊ​രു​ക്കാ​നും ന​ന്നാ​യി ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും പി.​ജ​യ​രാ​ജ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള “ഒ​രു വി​ല​യു​മി​ല്ലാ​ത്ത’ ഒ​രു കേ​ന്ദ്ര സ​ഹ​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി സ:​പി​ണ​റാ​യി വി​ജ​യ​നെ​തി​രെ നി​ല​വാ​ര​മി​ല്ലാ​ത്ത ആ​ക്ഷേ​പ​മു​യ​ര്‍​ത്തി​യ​തി​നെ കു​റി​ച്ച്‌ സ​മൂ​ഹ​ത്തി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ​ല്ലോ. ഇ​ദ്ദേ​ഹം സ്വ​ന്തം പ​ദ​വി മ​റ​ന്ന് ത​നി സം​ഘി​യാ​യി മാ​റി.

മു​ന്‍​പൊ​രി​ക്ക​ല്‍ ഈ ​മാ​ന്യ​ന്‍ കാ​ക്കി ട്രൗ​സ​റി​ട്ട് ന​ട​ന്ന കാ​ല​ത്തേ ഒ​രു സം​ഭ​വം ഓ​ര്‍​മ്മ വ​രു​ന്നു.​അ​ന്ന് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ: ​നാ​യ​നാ​ര്‍ ആ​യി​രു​ന്നു.​ഡ​ല്‍​ഹി കേ​ര​ള ഹൗ​സി​ല്‍ അ​ദ്ദേ​ഹ​മു​ള്ള​പ്പോ​ള്‍ കു​റ​ച്ച്‌ ആ​ര്‍​എ​സ്‌എ​സ് കാ​രേ​യും എ​ബി​വി​പി​കാ​രേ​യും കൂ​ട്ടി ഈ ​വി​ദ്വാ​ന്‍ നാ​യ​നാ​രു​ടെ മു​റി​യി​ല്‍ അ​ത്രി​ക്ര​മി​ച്ചു ക​യ​റി വാ​തി​ല്‍ കു​റ്റി​യി​ട്ടു.

Read Also: റെയിൽവേ പരിസരങ്ങളിൽ ഈ രണ്ട് കാര്യങ്ങൾ ചെയ്താൽ പിഴ 500 രൂപ; മാർഗനിർദേശം പുറത്തിറക്കി ഇന്ത്യൻ റെയിൽവേ

കൈ​യ്യി​ലൊ​രു വെ​ള്ള പേ​പ്പ​റു​മു​ണ്ട്. കേ​ര​ള​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ഒ​രു എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​നെ വി​ട്ട​യ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഈ ​പേ​പ്പ​റി​ല്‍ എ​ഴു​തി ഒ​പ്പി​ട്ടു ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഭ​യ​പ്പെ​ടു​ത്തി കീ​ഴ്പ്പെ​ടു​ത്താ​മെ​ന്നാ​യി​രു​ന്നു ഈ ​ആ​ര്‍​എ​സ്‌എ​സ് കാ​രു​ടെ വി​ചാ​രം. ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ട്ട നാ​യ​നാ​ര്‍ കു​ലു​ങ്ങി​യി​ല്ല. പോ​യി പ​ണി നോ​ക്കാ​ന്‍ പ​റ​ഞ്ഞു. ആ​ര്‍​എ​സ്‌എ​സു​കാ​ര്‍ പോ​ലീ​സ് പി​ടി​യി​ലു​മാ​യി.

അ​ന്ന് കാ​ണി​ച്ച ആ ​കാ​ക്കി ട്രൗ​സ​ര്‍​കാ​ര​ന്‍റെ അ​തെ മ​നോ​ഭാ​വ​മാ​ണ് ഈ ​മാ​ന്യ​ന് ഇ​പ്പോ​ളും. നാ​യ​നാ​രെ പോ​ലെ ക​രു​ത്ത​നാ​യ ക​മ്മ്യു​ണി​സ്റ്റാ​യ പി​ണ​റാ​യി​ക്ക് ഒ​രു ചു​ക്കും സം​ഭ​വി​ക്കാ​നി​ല്ല. കേ​ന്ദ്ര മ​ന്ത്രി​യാ​യി​ട്ട് നാ​ടി​നോ നാ​ട്ടു​കാ​ര്‍​ക്കോ യാ​തൊ​രു ഉ​പ​കാ​ര​വും ചെ​യ്യാ​ത്ത ഈ ​മാ​ന്യ​നോ​ട് മ​ല​യാ​ളി​ക​ള്‍​ക്ക് പു​ച്ഛം മാ​ത്ര​മേ ഉ​ള്ളു. ആ​കെ ഉ​പ​കാ​രം കി​ട്ടി​യ​ത് കു​റ​ച്ച്‌ സ്വ​ന്ത​ക്കാ​ര്‍​ക്കാ​ണ്. വി​ദേ​ശ യാ​ത്ര​ക​ളി​ല്‍ കൂ​ടെ കൂ​ട്ടാ​നും ഔ​ദ്യോ​ഗി​ക വേ​ദി​ക​ളി​ല്‍ ഇ​രി​പ്പി​ട​മൊ​രു​ക്കാ​നും ന​ന്നാ​യി ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഈ ​കേ​ന്ദ്ര സ​ഹ​മ​ന്ത്രി​ക്ക് അ​ര്‍​ഹ​മാ​യ വി​ശേ​ഷ​ണം ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ ത​ന്നെ ജ​ന​ങ്ങ​ള്‍ ക​ല്പി​ച്ച്‌ ന​ല്‍​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button