Latest NewsKeralaNews

അറബിക്കടലിൽ വൻ ലഹരി മരുന്ന് വേട്ട; 3000 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി

ബോട്ട് നാവിക സേന കസ്റ്റഡിയിൽ എടുത്തു

കൊച്ചി: അറബിക്കടലിൽ വൻ ലഹരി മരുന്ന് വേട്ട. 300 കിലോ ലഹരി മരുന്നുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.

Also Read: BREAKING: ചമയ പ്രദർശനമില്ല, സാമ്പിൾ വെടിക്കെട്ടിലും നിയന്ത്രണം; വിവാദങ്ങൾക്കൊടുവിൽ തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം

കടലിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് ബോട്ട് നാവിക സേനയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ ബോട്ടിൽ പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് രാജ്യാന്തര വിപണിയിൽ ഏകദേശം മൂവായിരം കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.

മത്സ്യ ബന്ധന ബോട്ട് നാവിക സേന കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ബോട്ടിലെ ജീവനക്കാരെ കൊച്ചി തുറമുഖത്ത് എത്തിച്ചു. വിവിധ ഏജൻസികൾ ഇവരെ ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button