Latest NewsIndia

കോവിഡ്​ നാലുദിവസത്തിനകം ഭേദമാക്കാൻ മരുന്ന്​ വികസിപ്പിച്ചതായി കമ്പനി, മരുന്ന്​ ഫലപ്രദമെന്ന്​ നിര്‍മാതാക്കള്‍​

ശുക്ല അഷര്‍ ഇംപെക്​ട്​ പ്രൈവറ്റ്​ ലിമിറ്റഡാണ്​ മരുന്ന്​ വികസിപ്പിച്ചെടുത്തിരിക്കുന്നത്​.

അഹമ്മദാബാദ്​: രാജ്യത്ത്​ കോവിഡ്​ 19ന്‍റെ രണ്ടാം തരംഗം പടര്‍ന്നുപിടിക്കുന്നതിനിടെ കൊറോണ വൈറസിനെതിരെ മരുന്ന്​ വികസിപ്പിച്ചതായി അവകാശവാദവുമായി കമ്പനി. ശുക്ല അഷര്‍ ഇംപെക്​ട്​ പ്രൈവറ്റ്​ ലിമിറ്റഡാണ്​ മരുന്ന്​ വികസിപ്പിച്ചെടുത്തിരിക്കുന്നത്​. റെംഡെസിവിറിനേക്കാള്‍ മൂന്ന്​ മടങ്ങ്​ ആയുധ്​ അഡ്വാന്‍സ്​ ഫലപ്രദമാണെന്നും കമ്പനി അവകാശപ്പെടുന്നു.

21 ഔഷധ സസ്യങ്ങളില്‍നിന്ന്​​ വികസിപ്പിച്ചെടുത്ത ദ്രാവക രൂപത്തിലെ മരുന്നായ ‘ആയുധ്​ അഡ്വാന്‍സ്​’ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചതായാണ്​ കമ്പനിയുടെ വിലയിരുത്തല്‍. നാളികേരം, ചോളം, കറുവപ്പട്ട, വേപ്പ്​, മല്ലി, കരിമ്ബ്​, യൂക്കാലിപ്​റ്റ്​സ്​ തുടങ്ങിയവ ഉപയോഗിച്ചാണ്​ ഇത്​ നിര്‍മിച്ചിരിക്കുന്നത്​.
അഹ്​മദാബാദിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടുതവണ മനുഷ്യനില്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ്​ മരുന്നിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്​. നാലു ദിവസത്തിനകം കോവിഡ്​ രോഗികളില്‍ ​ൈവറസ്​ സാന്നിധ്യം ഇല്ലാതാക്കും. കൂടാതെ മറ്റു പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കൊറോണ വൈറസ്​ നെഗറ്റീവാകുന്നതിനൊപ്പം രോഗലക്ഷണങ്ങളായ ഉയര്‍ന്ന ശരീര താപനില, ചുമ, ശ്വാസതടസം എന്നിവക്കും ഫലപ്രദമാണത്രേ.

​ചെറിയ രോഗലക്ഷണങ്ങളുള്ള കോവിഡ്​ ബാധിതരില്‍ ‘ആയുധ്​ അഡ്വാന്‍സ്​’ ഫലപ്രദമാണെന്ന്​ തെളിയിച്ചതായി ‘കണ്‍​ടെംപററി ക്ലിനിക്കല്‍ ട്രയല്‍സ്​ കമ്യൂണിക്കേഷന്‍’ ലേഖനത്തില്‍ പറയുന്നു. കൂടാതെ ‘ആയുധ്​ അഡ്വാന്‍സി’ന്‍റെ വിവരങ്ങള്‍ യു.എസ്​.എ സര്‍ക്കാറിന്‍റെ നാഷനല്‍ സെന്‍റര്‍ ​ഫോർ ബയോടെക്​നോളജി ഇന്‍ഫർമേഷന്‍ -നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഹെല്‍ത്ത്​ വെബ്​സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

(https://www.ncbi.nlm.nih.gov/pmc/articles/PMC7948525)

ഒക്​ടോബര്‍ 20നായിരുന്നു ആദ്യ ക്ലിനിക്കല്‍ പരീക്ഷണം. അഹ്​മദാബാദി​െല എന്‍.എച്ച്‌​.എല്‍ മുനിസിപ്പല്‍ മെഡിക്കല്‍ കോളജ്​, എസ്​.വി.പി.ഐ.എം.എസ്​.ആര്‍ ​എല്ലിസ്​ബ്രിഡ്​ജ്​ എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ട പരീക്ഷണം. 2021 ജനുവരിയിലായിരുന്നു രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം. ജി.എം.ഇ.ആര്‍.എസ്​ മെഡിക്കല്‍ കോളജിലായിരുന്നു രണ്ടാംഘട്ട പരീക്ഷണം. രണ്ടു പരീക്ഷണങ്ങളിലും​ ​മരുന്ന്​ ചെറിയ രോഗലക്ഷണങ്ങളിലുള്ളവരില്‍ വിജയകരമായിരുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button