Latest NewsKeralaNews

നമ്മളിപ്പഴും അവിടുന്ന് വരുന്ന അത്ഭുത മരുന്നിനെ നോക്കിയിരിപ്പാണ് : പരിഹാസവുമായി സന്ദീപ് വാര്യര്‍

ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ വാളെടുത്തത് പിണറായി അറിഞ്ഞിട്ടില്ല

തിരുവനന്തപുരം: ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ വാളെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിട്ടില്ല, നമ്മളിപ്പഴും അവിടുന്ന് വരുന്ന അത്ഭുത മരുന്നിനെ നോക്കിയിരിപ്പാണെന്ന് പരിഹാസവുമായി സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ പരിഹാസവുമായി അദ്ദേഹം രംഗത്ത് വന്നത്.

Read Also : വാക്‌സിന്‍ ഇല്ല, ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ജനങ്ങള്‍

ക്യൂബയില്‍ കൊവിഡ് ചികിത്സയില്ല, മരുന്നില്ല, സാമ്പത്തിക രംഗം അപ്പാടെ തകര്‍ന്നു എന്നീകാരണങ്ങളാല്‍ ക്യൂബന്‍ ജനത പ്രതിഷേധ സമരത്തിലാണ്. എന്നാല്‍, ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം …

‘ക്യൂബന്‍ ജനത പ്രതിഷേധ സമരത്തിലാണ്. പതിനായിരങ്ങള്‍ തെരുവില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിലണി നിരന്നിരിക്കുന്നു. കാരണമെന്താണെന്നോ, കോവിഡ് ചികിത്സയില്ല, മരുന്നില്ല, സാമ്പത്തിക രംഗം പാടേ തകര്‍ന്നു. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് വിലക്കുള്ള ക്യൂബയില്‍ എല്ലാ നിയന്ത്രണങ്ങളും മറി കടന്ന് ആദ്യമായി ജനത സംഘടിച്ചിരിക്കുകയാണ്. നമ്മളിപ്പോഴും ക്യൂബന്‍ ആരോഗ്യ രംഗത്തെ മികവൊക്കെ തളളി അത്ഭുത മരുന്ന് ഹവാനയില്‍ നിന്ന് വരുന്നതും കാത്തിരിപ്പാണ്’ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ്.ജി.വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button