Latest NewsIndiaNews

കൂറ്റന്‍ തെരഞ്ഞെടുപ്പ്​ റാലികള്‍ക്ക്​ നിയന്ത്രണം ഏര്‍പ്പെടുത്തി ബി.ജെ.പി നേതൃത്വം

കോവിഡ്​ പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ തീരുമാനം.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്​ അതിവേഗം വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂറ്റന്‍ തെരഞ്ഞെടുപ്പ്​ റാലികള്‍ക്ക്​ നിയന്ത്രണം ഏര്‍പ്പെടുത്തി ബി.ജെ.പി നേതൃത്വം. പശ്​ചിമ ബംഗാളില്‍ 500 പേരില്‍ കൂടുതല്‍ ഒത്തുചേരുന്ന റാലി നടത്തരുതെന്ന്​ ബി.​െജ.പി അധ്യക്ഷന്‍ ജെ.പി. നഡ്​ഡ നേതാക്കന്മാരോട് നിര്‍ദേശിച്ചു.

കോവിഡ്​ പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ തീരുമാനം.ചൊവ്വാഴ്ച മുതല്‍ ‘എന്‍റെ ബൂത്ത്​, കൊറോണ മുക്​തം’ (മേരാ ബൂത്ത്​-കൊറോണ മുക്​ത്​) എന്ന കര്‍മ്മപരിപാടി നടപ്പാക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട്​ നഡ്​ഡ നിര്‍ദേശിച്ചു. ഇതിന്‍റെ ഭാഗമായി പശ്​ചിമ ബംഗാളില്‍ ആറ്​ കോടി മാസ്​കുകളും സാനിറ്റെസറുകളും പാര്‍ട്ടി വിതരണം ചെയ്യുമെന്നും നദ്ദ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button