KeralaLatest NewsNews

മലപ്പുറത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ അറിയാം

മലപ്പുറം: മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ജില്ലയിൽ 1,661 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 169 പേർ രോഗമുക്തി നേടി.

സമ്പർക്കത്തിലൂടെ 1,615 പേർക്ക് രോഗബാധ ഉണ്ടായി. 43 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യത്ത് നിന്നെത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ഇതോടൊപ്പം രോഗം ബാധിച്ചിട്ടുണ്ട്. ആകെ നിരീക്ഷണത്തിലുള്ളത് 24,896 പേരാണ്.

Read Also: ആശങ്ക അകലുന്നില്ല; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്‌

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 294 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 179 പേരും 165 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതുവരെ 625 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്.

കോവിഡ് സമൂഹ വ്യാപനം തടയാൻ കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊതു സമ്പർക്കത്തിൽ ഏർപ്പെടുന്നവർ കോവിഡ് ബാധ തടയുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കൺട്രോൾ സെൽ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഫോണിൽ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുതെന്നും ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

Read Also: ആശങ്ക അകലുന്നില്ല; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button