KeralaLatest NewsNews

മക​ളുടെ ഗര്‍ഭഛിദ്രത്തിന്​ അനുമതി തേടി പിതാവ്; 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

അപകട സാധ്യതകളുണ്ടെങ്കിലും ഗര്‍ഭഛി​ദ്രം നടത്താമെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

കൊച്ചി: സഹോദരനില്‍നിന്ന്​ ഗര്‍ഭിണിയായ​ 13 വയസ്സുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. മക​ളുടെ ഗര്‍ഭഛിദ്രത്തിന്​ അനുമതി തേടി പിതാവാണ് ഹർജി ​ നല്‍കിയത്. തിങ്കളാഴ്​ച അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിങ്​ നടത്തി ​ കേസ് പരിഗണിച്ച ജസ്​റ്റിസ്​ ബെച്ചന്‍ കുര്യന്‍ തോമസ്​ 24 മണിക്കൂറിനകം അലസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍​ അനുമതി നല്‍കി​.

കോടതി നിര്‍ദേശ പ്രകാരം രൂപവത്​കരിച്ച മെഡിക്കല്‍ ബോര്‍ഡ്​ കുട്ടിയെ പരിശോധിച്ച്‌ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. അപകട സാധ്യതകളുണ്ടെങ്കിലും ഗര്‍ഭഛി​ദ്രം നടത്താമെന്നായിരുന്നു റിപ്പോര്‍ട്ട്. 20 ആഴ്ച വരെ വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ്​ നിയമപരമായി വ്യവസ്ഥയുള്ളത്​. നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളര്‍ച്ച 26 ആഴ്ച പിന്നിട്ട കേസാണ്​ കോടതിയുടെ പരിഗണനക്കെത്തിയത്​.

ഗര്‍ഭഛിദ്രം അനുവദിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലുടനീളം ഇൗ സംഭവം മുറിപ്പാടായി അവശേഷിക്കാനിടയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ‌​ അനുമതി നല്‍കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button