Latest NewsKeralaNews

ആലപ്പുഴ ബൈപ്പാസ് ഫ്‌ളൈ ഓവറിൽ ഒമ്‌നി വാനിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഒമ്‌നി വാനിന് തീപിടിച്ചു. ബൈപ്പാസിൽ ഫ്‌ളൈ ഓവറിന്റെ മദ്ധ്യഭാഗത്ത് വെച്ചാണ് വാനിന് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12. 30 ഓടെയായിരുന്നു സംഭവം. വാഹനമോടിച്ചിരുന്നയാൾക്ക് പൊള്ളലേറ്റിട്ടുണ്ട്.

Read Also: ആറു കോവിഡ് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

ഫാൻ, വാഷിംഗ് മെഷീൻ എന്നിവ മാർക്കറ്റ് ചെയ്യുന്ന വഴിച്ചേരിയിലെ വിഹാ മാർക്കറ്റിംഗ് എന്ന കമ്പനിയുടെ വാഹനത്തിനാണ് തീപിടിച്ചത്. വാഹനമോടിച്ചിരുന്നത് കമ്പനി ജീവനക്കാരനായ ജിഷ്ണു എന്ന യുവാവാണ്. ആലപ്പുഴയിൽ നിന്നും ചങ്ങനാശേരിയിലേക്ക് പോകവെയായിരുന്നു അപകടം. വാഹനത്തിന്റെ ബാറ്ററി വെച്ചിരുന്ന പിൻ ഭാഗത്ത് നിന്നും ചൂട് വരുന്നതായി അനുഭവപ്പെട്ടതിനെ തുടർന്ന് ജിഷ്ണു വാഹനം നിർത്തി പരിശോധിക്കവെയാണ് തീപടർന്നു പിടിച്ചത്.

ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വേഗത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തിയതിനാൽ പെട്രോൾ ടാങ്കിലേക്ക് തീ പടർന്ന് വലിയ അപകടം ഉണ്ടാകാനുള്ള സാധ്യത തടയാൻ കഴിഞ്ഞു.

Read Also: ബഹിരാകാശ പര്യവേഷണത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി നാസ; ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button