Latest NewsNewsInternational

ഓൺലൈനിൽ പച്ചക്കറിയും പഴവർഗങ്ങളും ഓർഡർ ചെയ്തു; കിട്ടിയ സാധനം കണ്ട് വീട്ടുടമ ഞെട്ടി

ചൈന ടെസ്‌കോ എന്ന സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് നിക്ക് സാധനങ്ങൾ ഓർഡർ ചെയ്തത്

ലണ്ടൻ: ഓൺലൈനായി പഴങ്ങളും പച്ചക്കറിയും ഓർഡർ ചെയ്ത വീട്ടുടമ പെട്ടി തുറന്നപ്പോൾ ഞെട്ടി. ഓർഡർ ചെയ്ത സാധനങ്ങൾക്കൊപ്പം ഉഗ്രൻ ഒരു ഐഫോണാണ് നിക്ക് ജെയിംസ് എന്ന 50 വയസുകാരന് ലഭിച്ചത്.

നടൻ വിവേകിന്റെ മരണം; വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ

അടുത്തുള്ള ചൈന ടെസ്‌കോ എന്ന സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് നിക്ക് സാധനങ്ങൾ ഓർഡർ ചെയ്തത്. അര മണിക്കൂറിനുള്ളിൽ നിക്ക് ഓർഡർ ചെയ്ത സാധനങ്ങളുമായി ഡെലിവറി ബോയ് വാതിലിൽ മുട്ടി. തുടർന്ന് സാധനങ്ങൾ എടുത്തു വയ്ക്കുന്നതിനിടെ ആപ്പിൾ കൊണ്ടുവന്ന കവർ തുറന്നപ്പോഴാണ് നിക്ക് യഥാർത്ഥ ‘ആപ്പിൾ’ കണ്ടത്. ആദ്യമൊന്ന് പകച്ചെങ്കിലും നിക്ക് ഉടൻ തന്നെ സൂപ്പർ മാർക്കറ്റുമായി ബന്ധപ്പെട്ടു.

ഓൺലൈൻ ആയി സാധനങ്ങൾ ഓർഡർ ചെയ്യുന്നവർക്കായി സൂപ്പർ മാർക്കറ്റ് നൽകുന്ന പ്രത്യേക സമ്മാന പദ്ധതിയുടെ ഭാഗമായാണ് നിക്കിന് ഐഫോൺ ലഭിച്ചത്. സമാനമായ രീതിയിൽ 80 ഓളം ഓൺലൈൻ ഉപഭോക്താക്കൾക്ക് ഫോണുകൾ നൽകിയിട്ടുണ്ടെന്ന് ചൈന ടെസ്‌കോ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button