CinemaMollywoodLatest NewsNewsEntertainment

‘ഫൈവ് ഡേയ്സ് വില്ല’യുമായി പി മുരളീമോഹൻ

പി മുരളീമോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫൈവ് ഡേയ്സ് വില്ല’ ഏപ്രിൽ 15ന് ചിത്രീകരണം ആരംഭിക്കും. മലയാള ചലച്ചിത്ര രംഗത്ത് ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന മാധ്യമ പ്രവർത്തകൻ പി മുരളീമോഹന്റെ ആദ്യ സംവിധാന സംഭരംഭമാണ് ഫൈവ് ഡേയ്സ് വില്ല. ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണ്. റാസ് മൂവിസാണ് ചിത്രത്തിന്റെ നിർമ്മാണം.

പേര് സൂചിപ്പിക്കുന്നതുപോലെ പ്രമേയത്തിലും ചിത്രീകരണത്തിലും ഏറെ പുതുമയുള്ളതാണ് ഫൈവ് ഡേയ്സ് വില്ല. ആദി, സെബ പർവീൻ, നീന കുറുപ്പ്, കോട്ടയം പ്രദീപ്, മാമുക്കോയ, യവനിക ഗോപാലകൃഷ്ണൻ, ശിവജി ഗുരുവായൂർ, നിമിഷ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Post Your Comments


Back to top button