Latest NewsIndia

ട്രാക്കിൽ വീണ കുട്ടിയെ സ്വജീവൻ പണയം വെച്ച് കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് രക്ഷിച്ചു: പ്രശംസയുമായി പിയുഷ് ഗോയൽ

മയൂർ ഷെൽക എന്ന ഉദ്യോഗസ്ഥനെയാണ് പിയുഷ് ഗോയൽ വീഡിയോ പങ്കു വെച്ച് അഭിനന്ദനം അറിയിച്ചത്.

മഹാരാഷ്ട്ര: മുംബൈ വംഗാനി റെയിൽവേ സ്റ്റേഷനിൽ ബാലൻസ് നഷ്ടപ്പെട്ടു പ്ലാറ്റ്ഫോമിൽ നിന്ന് റെയിൽ‌വേ ട്രാക്കിൽ വീണ ചെറിയ കുട്ടിയെ രക്ഷിച്ച റയിൽവെ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനവുമായി റയിൽവേ മിനിസ്റ്റർ പിയുഷ് ഗോയൽ.  മയൂർ ഷെൽക എന്ന ഉദ്യോഗസ്ഥനെയാണ് പിയുഷ് ഗോയൽ വീഡിയോ പങ്കു വെച്ച് അഭിനന്ദനം അറിയിച്ചത്.

അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പ്രവൃത്തിക്ക് എന്ത് പുരസ്‌കാരം കൊടുത്താലും മതിയാവില്ല എന്നും എങ്കിലും അദ്ദേഹം അതിന് അർഹനാണെന്നും മന്ത്രി പറഞ്ഞു.
അമ്മയുടെ കൈ പിടിച്ചു നിന്ന കുട്ടി ബാലൻസ് തെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

read also: ‘മന്‍മോഹന്‍റെ കത്തിൽ ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഒരാഴ്ച മുന്നേ തന്നെ നടപ്പിലാക്കിയത്’ കേന്ദ്ര ആരോ​ഗ്യമന്ത്രി

വീണ ഉടൻ കുട്ടി എണീറ്റ് മുകളിലേക്ക് വരാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ ‘അമ്മ പെട്ടെന്നുള്ള ഷോക്കിൽ അകലെ തന്നെ നിന്നാണ് കൈ കാട്ടിക്കൊണ്ടിരുന്നത്. ഈ സമയത്താണ് മയൂർ ഷെൽക ട്രാക്കിലൂടെ ഓടിവന്നു കുട്ടിയെ പിടിച്ചു കയറ്റി അദ്ദേഹവും പ്ളാറ്റ്ഫോമിലേക്ക് ചാടി കയറുകയായിരുന്നു. വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button