Latest NewsKeralaNattuvarthaNews

മോഷ്ടാവിന്റെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്ത പൊലീസുകാരന് സസ്പെൻഷൻ

കണ്ണൂരിൽ എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നു എന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടി. പിടിയിലായ മോഷ്ടാവിന്റെ എ.ടി.എം കൈക്കലാക്കി പണം കവര്‍ന്ന പരാതിയെത്തുടർന്ന് കണ്ണൂര്‍ തളിപ്പറമ്പ് സീനിയര്‍ സി.പി.ഒ ഇ.എന്‍ ശ്രീകാന്തിനെതിരെയാണ് വകുപ്പ്തല നടപടി. ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസ് എടുക്കുകയും ചെയ്തു

പ്രതിയുടെ കയ്യിൽനിന്നും കൈക്കലാക്കിയ എ.ടി.എമ്മില്‍ നിന്ന് 50000 രൂപ കവര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്പർ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്. ഇതേത്തുടർന്ന് ശ്രീകാന്തിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറല്‍ എസ്.പി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button