KeralaLatest NewsNews

പോപ്പി അംബ്രല്ലാ മാർട്ട് ഉടമ ടി.വി സ്‌കറിയ അന്തരിച്ചു; സംസ്‌കാരം നാളെ

കാൽ നൂറ്റാണ്ടിലധികമായി കുട വ്യവസായ മേഖലയിൽ മുഴങ്ങിക്കേട്ട പേരാണ് പോപ്പി

കൊച്ചി: പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി സ്‌കറിയ അന്തരിച്ചു. 81 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11 മണിയ്ക്ക് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ നടക്കും.

Also Read: കോഴിക്കോട് ജില്ലയിൽ ആശങ്ക അകലുന്നില്ല; വീണ്ടും 2000 കടന്ന് കോവിഡ്

കാൽ നൂറ്റാണ്ടിലധികമായി കുട വ്യവസായ മേഖലയിൽ മുഴങ്ങിക്കേട്ട പേരാണ് പോപ്പി. ‘മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട’…, ‘വടി കൊണ്ടു തല്ലല്ലേ സാറേ പോപ്പിക്കുട കൊണ്ടു തല്ലിക്കോ വേണേ..’എന്നീ പരസ്യ ഗാനങ്ങൾ വർഷങ്ങൾക്കിപ്പുറവും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതിന് പിന്നിൽ സെന്റ് ജോർജ് ബേബി എന്ന ടി.വി സ്‌കറിയുടെ കഠിനാധ്വാനമുണ്ട്.

രാജ്യത്തെ തന്നെ പ്രമുഖ കുട നിർമ്മാണ കമ്പനിയായുള്ള പോപ്പിയുടെ വളർച്ച അസൂയാവഹമായിരുന്നു. അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണ് പോപ്പിക്കുടകളുടെ ജനപ്രീതി വർധിച്ചത്. ത്രീ ഫോൾഡിൽ നിന്നും ഫൈവ് ഫോൾഡ് കുടകൾ മുതൽ സ്ത്രീകളുടെ ചെറിയ ബാഗിൽ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും വാരെ ഓരോ കാലത്തും ടി.വി സ്‌കറിയ മലയാളികളുടെ മുന്നിൽ അവതരിപ്പിച്ചു.

പോപ്പി സിഇഒയായ ഡേവിഡ്, ഡെയ്‌സി, ലാലി, ജോസഫ് (പോപ്പി) എന്നിവർ മക്കളാണ്. സിസി, ജേക്കബ് തോമസ് (മുൻ ഡിജിപി), ഡോ. ആന്റോ കള്ളിയത്ത് എന്നിവർ മരുമക്കളാണ്. തങ്കമ്മയാണ് സ്‌കറിയയുടെ ഭാര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button