Latest NewsKeralaNews

കേരളത്തില്‍ ബംഗ്ലാദേശികള്‍ വോട്ട് ചെയ്തു; നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ച് ശോഭ സുരേന്ദ്രന്‍‍

കേരളത്തില്‍ ബംഗ്ലാദേശ് സ്വദേശികള്‍ വോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി നേതാവും കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ശോഭ സുരേന്ദ്രന്‍. വോട്ട് ചെയ്ത ഇവരെ ഇപ്പോള്‍ കോവിഡിന്റെ മറവില്‍ ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും തിരികെ കയറ്റിവിടുകയാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം……………………..

അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട് സംസ്ഥാനസർക്കാർ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും വോട്ടേഴ്സ് ഐഡിയും നൽകി വോട്ട് ചെയ്യിപ്പിച്ചിട്ട് ബസുകളിൽ കയറ്റി ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കോവിഡിന്റെ മറവിൽ തിരികെ കയറ്റിവിടുകയാണ്.

Read Also  :  കേരളത്തിൽ നാളെ മുതൽ രാത്രികാല കർഫ്യൂ, വർക്ക് ഫ്രം ഹോം നടപ്പാക്കും; കൂടുതൽ നിയന്ത്രണവുമായി സർക്കാർ

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയയ്ച്ചത്. വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവ്വം പേര് വെട്ടിമാറ്റിയും,പോസ്റ്റൽ വോട്ടുകൾ കീറികളഞ്ഞും, സ്ട്രോങ്ങ് റൂമിൽ അനധികൃതമായി കയറിയും എതിർചേരിയിൽ ഉള്ള പ്രവർത്തകരെ ആക്രമിച്ചും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച സർക്കാരിന്റെ കള്ളത്തരങ്ങൾ ഇങ്ങനെ ഓരോന്നായി പുറത്ത് വരികയാണ്.

Read Also  : ഈ നിർദ്ദേശങ്ങളെല്ലാം ഒരാഴ്ച്ച മുൻപേ നടപ്പിലാക്കിയത്; കേന്ദ്രത്തിന് കത്തയച്ച മൻമോഹൻ സിംഗിന് മറുപടി നൽകി ആരോഗ്യമന്ത്രി

കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയിൽ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത്ഷാ ജിക്ക് കത്തയച്ചു.

https://www.facebook.com/SobhaSurendranOfficial/posts/2549996498457508

shortlink

Related Articles

Post Your Comments

Related Articles


Back to top button