COVID 19Latest NewsNewsIndia

കൊറോണ ബാധിക്കാത്ത ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ

ഗുജറാത്ത് ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും കൊറോണ വൈറസ് റോക്കറ്റിന്റെ വേഗതയിലാണ് വര്‍ദ്ധിക്കുന്നത്. ഗുജറാത്തില്‍ ഒരു ദിവസം 8,000 -ത്തിലധികം പുതിയ കൊറോണ വൈറസ് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസിന്റെ ഈ രണ്ടാം തരംഗം സൃഷ്ടിക്കുന്ന വേദനയില്‍ നിന്ന് ഗ്രാമങ്ങള്‍ പോലും മോചിതമല്ല. അതേസമയം, കൊറോണ വൈറസ് അണുബാധയുടെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു സ്ഥലം ഗുജറാത്തില്‍ ഉണ്ട്. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഷിയാല്‍ ബെട്ട് ഗ്രാമമാണത്. പകര്‍ച്ചവ്യാധി ആരംഭിച്ച്‌ ഒരു വര്‍ഷത്തിനുശേഷവും കൊറോണ വൈറസ് അണുബാധയില്‍ നിന്ന് പൂര്‍ണമായും ആ ഗ്രാമം മുക്തമാണ് എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read:‘ഞാൻ മാസ്ക് ധരിക്കാറില്ല, എന്നിട്ടും കൊവിഡ് വന്നില്ലല്ലോ’: മൻസൂർ അലി, തമിഴ്നാട്ടിൽ ഇന്നലെ 10,694 കേസുകൾ

ബോട്ടിലൂടെ മാത്രമേ ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. അറബിക്കടലിനാല്‍ ചുറ്റപ്പെട്ട ഷിയാല്‍ ബെട്ടില്‍ എന്നാല്‍ ശുദ്ധജലം ലഭ്യമാകുന്ന കിണറുകള്‍ അനവധിയാണ്‌. ഗ്രാമത്തില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ പിപാവവില്‍ നിന്ന് ഒരു സ്വകാര്യ ജെട്ടി എടുക്കണം. ഗ്രാമവാസികളോടൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും Fox Bat ബോട്ടുകള്‍ ഉപയോഗിച്ചാണ് ഗ്രാമത്തിലെത്തുന്നത്.

ഗ്രാമത്തിന്റെ സര്‍പഞ്ചാണ് ഹമീര്‍ഭായ് ഷിയാല്‍. തങ്ങളുടെ ഗ്രാമത്തില്‍ കൊറോണ വൈറസ് ബാധയുടെ ഒരു കേസും പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടക്കം മുതല്‍ ഇതുവരെ ആരെയും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. ഇപ്പോള്‍ ഗ്രാമവാസികള്‍ കൊറോണ വൈറസ് വാക്സിനുകള്‍ എടുക്കുകയാണ്. ഇതുവരെ അഞ്ഞൂറിലധികം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി കഴിഞ്ഞു. തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ ജോലി പോലുള്ള കാര്യമായ കാരണങ്ങളില്ലാതെ ഗ്രാമം വിട്ട് പുറത്തുപോകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷിയാല്‍ ബെട്ടിലെ ഭൂരിഭാഗം ആളുകളും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരാണ്. ബാക്കിയുള്ളവര്‍ കര്‍ഷക തൊഴിലാളികളായി ഗുജറാത്തിലെ പ്രധാന ഭൂപ്രദേശത്തേക്ക് പോകുന്നു. ദ്വീപില്‍ കൃഷിസ്ഥലങ്ങളൊന്നുമില്ല. മത്സ്യബന്ധന സീസണില്‍ 40 ശതമാനം ആളുകള്‍ ജാഫ്രാബാദ് ടൗണിലെ ഫിഷറീസ് ക്യാമ്ബിലാണ് താമസിക്കുന്നത്. എന്നാല്‍, എല്ലാ വര്‍ഷവും ജൂണ്‍ പകുതി മുതല്‍ ഓഗസ്റ്റ് പകുതി വരെ നടക്കുന്ന ഓഫ് സീസണില്‍ ദ്വീപിലേക്ക് മടങ്ങുമെന്നും ദ്വീപിന്റെ റവന്യൂ ഗുമസ്തന്‍ ഷെര്‍ഖാന്‍ പത്താന്‍ പറഞ്ഞു. എണ്ണൂറോളം വീടുകളും 6000 ജനസംഖ്യയുമുള്ള ദ്വീപില്‍ 2016 വരെ വൈദ്യുതി ഉണ്ടായിരുന്നില്ല. ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള ജാഫ്രാബാദാണ് ഷിയാല്‍ ബെട്ടിന്റെ ഏറ്റവും അടുത്തുള്ള പട്ടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button