CinemaMollywoodLatest NewsKeralaNewsEntertainment

ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം, ഡിവോഴ്സ് ചോദിച്ചു; തന്നെ വേണ്ടെന്ന് പറഞ്ഞെന്ന് അമ്പിളി ദേവി

ആദിത്യൻ ജയനും അമ്പിളി ദേവിയും വേർപിരിയുന്നതായി വാർത്തകൾ വന്നിരുന്നു. വാർത്തയിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കി അമ്പിളി ദേവി രംഗത്ത്. ഭർത്താവ് ആദിത്യന്‍ ജയൻ തന്നിൽ നിന്നും വിവാഹമോചനം ആവശ്യപ്പെടുന്നതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അമ്പിളി ദേവി. ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിലാണ് അമ്പിളിയുടെ വെളിപ്പെടുത്തൽ.

രണ്ടു വർഷം മുൻപാണ് ആദിത്യൻ ജയനും അമ്പിളി ദേവിയും വിവാഹിതരായത്. ഇരുവർക്കും ഒരു കുഞ്ഞുമുണ്ട്. അമ്പിളി ദേവിയുടെ ആദ്യബന്ധത്തിലും ഒരു കുഞ്ഞുണ്ട്. തൃശൂരുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്ന് അമ്പിളി ദേവി പറയുന്നു. അവരും വിവാഹിതയാണ്. ആ ബന്ധത്തിൽ ഒരു മകനുമുണ്ട്. അവരുമായി സംസാരിച്ചുവെന്നും അമ്പിളി പറയുന്നു. ആ ബന്ധം അവസാനിപ്പിച്ച് ആദിത്യനുമായി ഒരുമിച്ച് ജീവിക്കാനുള്ള ശ്രമത്തിലാണ് ആ സ്ത്രീയെന്നും അമ്പിളി ദേവി പറയുന്നു.

Also Read:കോവിഡ് രണ്ടാം തരംഗം: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ച് സിഐടിയു

‘ഞാൻ നിയമപ്രകാരം ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. പക്ഷേ, ഞങ്ങൾ ഒന്നിച്ചല്ല ഇപ്പോൾ താമസിക്കുന്നത്. അദ്ദേഹം തൃശൂരാണ് താമസിച്ചിരുന്നത്. ഇപ്പോഴും അതെ. ബിസിനസ് ആണെന്ന് പറഞ്ഞായിരുന്നു തൃശൂർക്ക് പോയത്. ഈ മാർച്ചിലാണ് അവിടെ ഒരു സ്ത്രീയുമായി അദ്ദേഹം പ്രണയത്തിലാണെന്ന് ഞാൻ അറിയുന്നത്. പതിനാറു മാസമായത്രേ ആ ബന്ധം തുടങ്ങിയിട്ട്. അത് അവർ രണ്ടാളും പറഞ്ഞതാണ്. ഒന്നിച്ച് കഴിയുകയാണ്. ഞാൻ ഗർഭിണിയായിരുന്നപ്പോൾ മുതലേ അവർ അടുപ്പത്തിലാണ്. ഇനിയെന്താണ് എന്നു ചോദിച്ചപ്പോൾ, അദ്ദേഹത്തിന് എന്നെ വേണ്ട. ഒന്നിച്ച് ജീവിക്കാൻ പറ്റില്ല, ഡിവോഴ്സ് വേണം എന്ന് പറഞ്ഞു. ആ സ്ത്രീയോടും സംസാരിച്ചു. അവരും പിന്മാറാൻ തയ്യാറല്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു എൻ്റെ ഭർത്താവ്. തൽക്കാലം ഞാൻ ഡിവോഴ്സിലേക്ക് പോകുന്നില്ല. ഞാൻ മാക്സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, അദ്ദേഹത്തിന് താൽപ്പര്യമില്ല.’- അമ്പിളി ദേവി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button