Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

മോഹൻലാൽ ചിത്രം ഉടൻ ; വിനയൻ

മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ അപ്ഡേഷനുമായി സംവിധായകന്‍ വിനയന്‍. സിനിമ ഉടൻ തുടങ്ങുമെന്നാണ് വിനയൻ പറയുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രവുമായി ബന്ധപ്പെട്ട് വന്ന ഒരു കമന്റിന് മറുപടിയായാണ് വിനയൻ ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ഡ്രീം പ്രൊജക്ട് പത്തൊമ്പതാം നൂറ്റാണ്ട് ലൊക്കേഷന്‍ വീഡിയോ ഫേസ്ബുക്ക് ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് കമന്റില്‍ ചോദ്യമുയര്‍ന്നത്. തുടർന്നായിരുന്നു വിനയന്റെ പ്രതികരണം.

മോഹന്‍ലാലിനെ നായകനാക്കി 2020ല്‍ ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചെയ്യുന്ന കാര്യം വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും മോഹന്‍ലാലുമൊത്തുള്ള തന്റെ ചിത്രമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നത്.മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് പത്തൊമ്പതാം നൂറ്റാണ്ട്ഫ സ്റ്റ് ലുക്ക് പുറത്തുവിട്ടത്. സിജു വില്‍സണ്‍ നായകനായ സിനിമ വന്‍ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button