CricketLatest NewsNewsSports

മുൻ ശ്രീലങ്കൻ ഓൾറൗണ്ടറെ വിലക്കി ഐസിസി

മുൻ ശ്രീലങ്കൻ ഓൾറൗണ്ടർ ദിൽഹാര ലോഗുഹെട്ടിഗെയെ വിലക്കി ഐസിസി. ഐസിസി ആന്റി കറപ്‌ഷൻ കോഡിന്റെ ലംഘനത്തിന്റെ ഭാഗമായാണ് താരത്തിനെ എട്ട് വർഷത്തേക്ക് വിലക്കിയത്. നേരത്തെ താരത്തിനെ 2019 ഏപ്രിൽ 3 ന് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഡ് ചെയ്തിരുന്നു.

എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് വേണ്ടിയാണ് ഐസിസിയുടെ വിലക്ക്. ദുബായിൽ നടന്ന ടി10 ലീഗിൽ താരം ചില കറപ്‌ഷൻ പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് ഐസിസി അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. ശ്രീലങ്കയ്ക്കായി 2005 ൽ അരങ്ങേറ്റം കുറിച്ച താരം രാജ്യത്തിനായി 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button