Latest NewsNewsInternational

മൂന്നുപേരെ വെടിവെച്ചു കൊല്ലുന്ന വീഡിയോ പുറത്ത് വിട്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ

കെയ്‌റോ : മൂന്നു പേരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഈജിപ്റ്റിലെ ഭീകര സംഘടന. ഐസിസുമായി (ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാഖ് ആന്‍ഡ് സിറിയ) ബന്ധമുളള ഭീകര സംഘടനയാണ് വീഡിയോ പുറത്ത് വിട്ടത്.

Read Also : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കൂടുതൽ രാജ്യങ്ങൾ 

ഈജിപ്റ്റിലെ ന്യൂനപക്ഷമായ കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ അംഗമായ നബീല്‍ ഹബാഷി സലാമയെയാണ് ഭീകരര്‍ വധിച്ചത്. 62 വയസുകാരനായ ഇദ്ദേഹത്തിന്റെ തലയ്ക്കു പിന്നില്‍ വെടിവയ്ക്കുകയായിരുന്നു. ഇദ്ദേഹത്തെക്കൂടാതെ രണ്ട് ഗോത്ര വിഭാഗക്കാരെ വധിക്കുന്ന വീഡിയോയും ഭീകരര്‍ പുറത്തു വിട്ടിട്ടുണ്ട്.

പുറത്തുവന്നിരിക്കുന്ന വീഡിയോയിലുളള ഭീകരുടെ മുഖം അവ്യക്തമാണ്. നെഞ്ചിനു കുറുകെ എകെ47 തോക്കുമേന്തി നില്‍ക്കുന്ന ഭീകരന്‍ തന്റെ ചൂണ്ടുവിരല്‍ ഉയര്‍ത്തി ‘ഈജിപ്ത് സൈന്യത്തെ പിന്തുണയ്ക്കുന്നതിനു നിങ്ങള്‍ കൊടുക്കുന്ന വിലയാണിത്’ എന്ന് പറയുന്നു. ശേഷം, മുന്നില്‍ മുട്ടിലിരുത്തിയിരിക്കുന്ന സലാമയുടെ തലയിലേയ്ക്ക് നിറയൊഴിയ്ക്കുകയായിരുന്നു. വീഡിയോയിലുളള മറ്റു രണ്ടു ഭീകരുടെ കൈയിലും എകെ47 റൈഫിളുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button