KeralaLatest News

‘മധ്യകേരളത്തിൽ ക്രിസ്ത്യന്‍ യുവതികളെ ആകർഷിക്കാൻ ഇന്‍സ്റ്റാഗ്രാമിൽ വ്യാജ പ്രൊഫൈലുമായി അവർ കാത്തിരിക്കുന്നു ‘…

ആദ്യമേ പെൺകുട്ടികളെ ആകർഷിക്കാൻ ക്രിസ്ത്യൻ പെൺകുട്ടികളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഈ പ്രൊഫൈൽ ഫോളോ ചെയ്യിക്കുന്നു

തിരുവനന്തപുരം: ക്രിസ്ത്യൻ യുവതികളെ ആകർഷിക്കാനും വശീകരിക്കാനും ചിലർ ഇൻസ്റ്റാഗ്രാമിൽ വലവിരിച്ചിട്ടുണ്ടെന്നും ഇത് ലവ് ജിഹാദിന്റെ മറ്റൊരു രീതിയാണെന്നും ആരോപിച്ചു വൈറൽ കുറിപ്പ്. ഇവരുടെ പ്രവർത്തനങ്ങൾ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയാണ് ലൗജിഹാദിനെതിരെ പ്രതികരിക്കുന്ന കൂട്ടായ്മയില്‍പ്പെടുന്ന ജെയിംസ് ആന്റണി ഫേസ്ബുക്കില്‍ വിവരം പങ്കുവെച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

പ്രിയ സുഹൃത്തുക്കളെ വളരെ സീരിയസ് ആയ ഈയൊരു ഒരു കാര്യം നിങ്ങൾ അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുക .
ഞാൻ ഈ കൊടുത്തിരിക്കുന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നടത്തുന്നത് ചങ്ങനാശേരി കേന്ദ്രികരിച്ചുള്ള മുഹമ്മദ് ഇസ്സ പെരുമ്പാവൂർ ഫാൻസ്‌ ആണ് . ഇസ്ലാമിനെ പുകഴ്ത്തിയും ,ക്രിസ്ത്യാനിറ്റിയെ ഇകഴ്ത്തിയുള്ള തരത്തിൽ പല വിഡിയോകളും ഈ പ്രൊഫൈലിൽ ഉണ്ട് അങ്ങനെ ചെയുക വഴി ക്രിസ്ത്യൻ യുവതികളെ ഇസ്ലാമിലോട്ടു ആകർഷിക്കുകയും അതുവഴി ലവ് ജിഹാദിൽ പെടുത്തുകയും ചെയ്യുകയാണ് ഇവരുടെ ലക്‌ഷ്യം .

ഇവർ പ്രധാനമായും ലക്‌ഷ്യം വക്കുന്നത് മധ്യകേരളത്തിലെ ,കോട്ടയം ,ചങ്ങനാശ്ശേരി,പാലാ പോലുള്ള സ്ഥലങ്ങളിലെ ക്രിസ്ത്യൻ പെൺകുട്ടികളെ ആണ് .നിങ്ങൾ ഈ പ്രൊഫൈൽ തന്നെ ശ്രദ്ധിച്ചാൽ തന്നെ മനസിലാകും ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നത് മൊത്തം ക്രിസ്ത്യൻ പെൺകുട്ടികൾ ആണ്. ആദ്യമേ പെൺകുട്ടികളെ ആകർഷിക്കാൻ ക്രിസ്ത്യൻ പെൺകുട്ടികളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഈ പ്രൊഫൈൽ ഫോളോ ചെയ്യിക്കുന്നു അതിനു ശേഷം മുസ്ലിം പെണ്കുട്ടികളിലൂടെ ക്രിസ്ത്യൻ പെൺകുട്ടികളുടെ അക്കൗണ്ട് ഫോളോ ചെയ്യിക്കുന്നു .

പിന്നീട് ക്രിസ്തുവിനെയും ക്രിസ്ത്യാനിറ്റിയെയും ബൈബിളിനെയും കുറിച്ചുള്ള തെറ്റിദ്ധാരണ ഉണ്ടാക്കുന്നു ഈ പെൺകുട്ടികളിൽ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വഴി ആയി .ഈ അക്കൗണ്ട് ഫോളോ ചെയ്യുന്ന ക്രിസ്ത്യൻ പെൺകുട്ടികളോട് നിങ്ങൾ എല്ലാരും സമയം കിട്ടുമ്പോൾ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയും അവരെ അതിൽ നിന്നും അൺ ഫോളോ ചെയ്യിക്കുകയും ചെയുക .അതിനായി നമ്മളുടെ സംഘടനകളിലെ യുവതികളോട് മുന്നിട്ടു ഇറങ്ങാൻ പറയുകയും .ഈ വക വിഷയങ്ങളുടെ അപകടങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കുകയും ചെയുക .

ഇസ്ലാമിക ജിഹാദികൾ മലബാർ മേഖലയിലെ ഏതാനും ഭൂരിപക്ഷ പ്രദേശങ്ങളിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രം തന്നെയാണ് ഇവിടെയും നടപ്പിലാക്കുന്നത് .ഇനി ഇതുപോലെ ഉള്ള ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങൾ കീഴടക്കുക എന്ന ലക്ഷ്യവും ഉണ്ട് ഇതിന്റെ പുറകിൽ .അതിനായി പ്രധാനമായും യുവതികളെ ആകർഷിക്കുക .അതിനു ഒരു പുതിയ മാർഗം ആണ് ഇൻസ്റ്റാഗ്രാം ,

കാരണം ഇന്ന് യുവതി യുവാക്കൾ കൂടുതലായും ഫേസ്ബുക്കിനേക്കാളും ഉപയോഗിക്കുന്നത് ഇൻസ്റ്റാഗ്രാം ആണ് .ഈയൊരു അവസരം മുതലെടുത്തു ഇവരെ പോലുള്ള തീവ്ര ഇസ്ലാമിസ്റ്റുകൾ കെണികളുമായി ഇതുപോലെ വലവിരിച്ചു കാത്തിരിക്കുന്നു.  അതുകൊണ്ട് സുഹൃത്തുക്കളെ ഈ വിഷയം നിങ്ങൾ സീരിയസ് ആയി തന്നെ എടുക്കണം .പ്രൊഫൈൽ സ്ക്രീൻഷോട്ട് ,ഫോള്ളോവെർസ് സ്ക്രീന്ഷോട് എന്നിവ പോസ്റ്റ് ചെയ്തിട്ടുണ്ട് .
എന്ന് സ്വന്തം ജെയിംസ് ആന്റണി

shortlink

Related Articles

Post Your Comments


Back to top button