Latest NewsKeralaNews

തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങൾ; നിരീക്ഷണത്തിന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ; പാസുള്ളവർക്ക് മാത്രം പ്രവേശനം

തൃശൂർ: തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സുരക്ഷയ്ക്കായി 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പൂരവിളംബരത്തിന് 50 പേർ മാത്രമായിരിക്കും പങ്കെടുക്കുക.

Read Also: സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

തൃശൂർ റൗണ്ടിലേക്കുള്ള എല്ലാ റോഡുകളും അടക്കും. പാസ് ഉള്ളവരെ മാത്രമെ കടത്തിവിടുകയുള്ളുവെന്നാണ് തീരുമാനം. സ്വരാജ് റൗണ്ട് പൂർണ്ണമായും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സാമ്പിൾ വെടിക്കെട്ട് ഓരോ അമിട്ട് മാത്രം പൊട്ടിച്ച് അവസാനിപ്പിക്കുമെന്നും കോവിഡ് വൈറസ് വ്യാപനം പരിഗണിച്ച് 23 ന് തിരുവമ്പാടി ദേവസ്വം ഒരാനപ്പുറത്ത് അവരുടെ ചടങ്ങുകൾ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരം; നാണംകെട്ടാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button