Latest NewsKeralaNattuvarthaNews

ഇങ്ങന പോയാൽ ആന വണ്ടിയിൽ എങ്ങനെ ആളുകേറും; ഡ്യൂട്ടിക്കിടയിൽ, മദ്യപാനം, തട്ടിപ്പ്, ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കെഎസ്​ആർടിസി

നഷ്‌ടത്തിലോടുന്ന കെ.എസ്. ആർ.ടി.സി ക്ക് കൂനിന്മേൽ കുരു ആകുകയാണ് ചില ജോലിക്കാരുടെ സ്വഭാവ സവിശേഷതകൾ. യാത്രക്കാരെ അപമാനിക്കുക ഡ്യൂട്ടിക്കിടയിൽ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നൽകാതിരിക്കുക, സൗജന്യ യാത്ര അനുവദിക്കുക, മേലുദ്യോഗസ്ഥരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയുക എന്നിങ്ങനെ ഗുരുതരമായ പ്രശ്നകാരികളാണ് ജോലിക്കാരിൽ ഒരു വിഭാഗം.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡ്യൂട്ടിക്കിടയിൽ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നൽകാതിരിക്കൽ, സൗജന്യ യാത്ര അനുവദിക്കൽ, മേലുദ്യോഗസ്ഥരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക എന്നീ സംഭവങ്ങളിൽ എട്ട്​ ജീവനക്കാരെ കെ.എസ്​.ആർ.ടി.സി സി.എം.ഡി സസ്പെൻഡ് ചെയ്തു.

ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും സെമി ഫൈനലുകൾ മാറ്റിവെക്കില്ല

മാവേലിക്കര ഡിപ്പോയിലെ ഫാസറ്റ് പാസഞ്ചർ ബസ് മാവേലിക്കര-എറണാകുളം സർവിസ് നടത്തവേ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത കണ്ടക്ടർ എസ്. സുനിൽകുമാറിനെയും, അവധി അപേക്ഷ നിരസിച്ചതിന് പിറവം യൂനിറ്റിലെ കൺട്രോളിങ്​ ഇൻസ്പെക്ടറിനോട് അപമര്യാദയായി പെരുമാറുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പിറവം യൂനിറ്റിലെ കണ്ടക്ടർ പി.എൻ. അനിൽകുമാറിനെയും, യാത്രാക്കൂലി ഈടാക്കിയശേഷം ഡെഡ് ടിക്കറ്റ് വിതരണം ചെയ്ത ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടർ എൻ.സി. ബാലുനിതയെയും സസ്പെൻഡ് ചെയ്തു.

യാത്രക്കാരനിൽനിന്നും യാത്രാക്കൂലി ഈടാക്കുകയോ, ടിക്കറ്റ് നൽകുകയോ ചെയ്യാതെ സൗജന്യ യാത്ര അനുവദിച്ച പുനലൂർ യൂനിറ്റിലെ ഡ്രൈവർ കം കണ്ടക്ടർ സുനിൽ കുമാർ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക് ധരിക്കാതെ, മദ്യലഹരിയിൽ തൃശൂർ സ്​റ്റേഷൻ മാസ്​റ്ററുടെ ഓഫിസിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മേലുദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത ചിറ്റൂർ യൂനിറ്റിലെ കണ്ടക്ടർ പി. പ്രേംകുമാർ,എന്നിവരെ സസ്പെൻഡ് ചെയ്തു.KSRTk

മദ്യപിച്ച് ആലപ്പുഴ ഡിപ്പോ പരിസരത്തെത്തിയ കൽപറ്റ ഡിപ്പോയിലെ ഡ്രൈവർ എ.പി. സന്തോഷിനെയും അസി. ട്രാൻസ്പോർട്ട് ഓഫിസറുടെ ചേമ്പറിൽ ബഹളമുണ്ടാക്കിയ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് എം. കർത്ത, എന്ന്നിവരെയും, ‌എടപ്പാൾ റീജനൽ വർക്ക് ഷോപ്പിലേക്ക് ഓഡർ പ്രകാരം നൽകിയ പെയിൻറിനുള്ള തുക കടയുടമക്ക്​ നൽകാത്ത എടപ്പാളിലെ റീജനൽ വർക്​ഷോപ് സ്​റ്റോർ ഇഷ്യൂവർ ആയ സജിൻ സണ്ണിയെയും സസ്പെൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button