Latest NewsNewsIndia

‘ഞാൻ ഒന്നും പറഞ്ഞിട്ടില്ല; മുന്‍കൂര്‍ ജാമ്യം തേടി മന്‍സൂര്‍ അലി ഖാന്‍

കോവിഡ് വാക്‌സിനെ കുറിച്ച്‌ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷ്ണര്‍ അറിയിച്ചിരുന്നു.

ചെന്നൈ: വിവാദ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തതിനെ തുടർന്ന് മുന്‍കൂര്‍ ജാമ്യം തേടി മന്‍സൂര്‍ അലി ഖാന്‍. കോവിഡ് വാക്‌സിന്‍ ആണ് നടന്‍ വിവേകിന്റെ മരണത്തിന് കാരണം എന്ന മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം വിവാദമായിരുന്നു. ചെന്നൈ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതു കൊണ്ടാണ് വിവേകിന് ഹൃദയാഘാതം വന്നത് എന്നായിരുന്നു മന്‍സൂറിന്റെ ആരോപണം.

Read Also: വിവേകിന്റെ ഭൌതിക ശരീരം വീട്ടിൽ എത്തിച്ചു : കണ്ണീർ പ്രണാമങ്ങളുമായി തമിഴ് നാട്

ബിജെപി നേതാവ് രാജശേഖരന്‍ ചെന്നൈ പോലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ വടപളനി പോലീസ് മന്‍സൂര്‍ അലി ഖാനെതിരേ കേസെടുത്തിരുന്നു. കോവിഡ് വാക്സിനെതിരേ താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും നിര്‍ബന്ധപൂര്‍വം വാക്സിന്‍ അടുപ്പിക്കുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തതെന്നും മന്‍സൂര്‍ അലി ഖാന്‍ ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചു. കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടല്ല വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് വാക്‌സിനെ കുറിച്ച്‌ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷ്ണര്‍ അറിയിച്ചിരുന്നു. കോവിഡ് ടെസ്റ്റ് അവസാനിപ്പിച്ചാല്‍ ആ നിമിഷം ഇന്ത്യ കോവിഡ് മുക്തമാകും എന്ന് മന്‍സൂര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button