KeralaLatest NewsNews

സ്റ്റാളുകളിൽ കൂട്ടത്തോടെ കോവിഡ് പടർന്നു; പൂരം പ്രദർശനം നിർത്തിവെച്ചു; സമ്പർക്ക പട്ടിക തയ്യാറാക്കാനാരംഭിച്ച് അധികൃതർ

തൃശൂർ: തൃശൂർ പൂരം പ്രദർശനം നിർത്തിവെച്ചു. സ്റ്റാളുകളിൽ കോവിഡ് വൈറസ് ബാധ കൂട്ടത്തോടെ പടർന്നതോടെയാണ് തീരുമാനം. പൂരം പ്രദർശന നഗരിയിലെ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരെയെല്ലാം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നും നാളെയുമായി ദേവസ്വം ഭാരവാഹികളിൽ ഉൾപ്പെടെ ജില്ലാ ഭരണകൂടം കോവിഡ് പരിശോധനകൾ നടത്തും.

ഇത്തവണ തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പൂരവിളംബരത്തിന് 50 പേർ മാത്രമായിരിക്കും പങ്കെടുക്കുക.

Read Also: ആശങ്കയ്ക്ക് അയവില്ല; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തൃശൂർ റൗണ്ടിലേക്കുള്ള എല്ലാ റോഡുകളും അടക്കും. പാസ് ഉള്ളവരെ മാത്രമെ കടത്തിവിടുകയുള്ളുവെന്നാണ് തീരുമാനം. സ്വരാജ് റൗണ്ട് പൂർണ്ണമായും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സാമ്പിൾ വെടിക്കെട്ട് ഓരോ അമിട്ട് മാത്രം പൊട്ടിച്ച് അവസാനിപ്പിക്കുമെന്നും കോവിഡ് വൈറസ് വ്യാപനം പരിഗണിച്ച് 23 ന് തിരുവമ്പാടി ദേവസ്വം ഒരാനപ്പുറത്ത് അവരുടെ ചടങ്ങുകൾ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ‘എൻ്റെ ഉള്ളിലെ ക്രിമിനലിനെ പുറത്തെടുപ്പിക്കരുതെന്ന് ആദിത്യൻ പറഞ്ഞു, ആ സ്ത്രീ ഗർഭിണിയാണ്’; അമ്പിളി ദേവി

shortlink

Related Articles

Post Your Comments

Related Articles


Back to top button