KeralaLatest NewsNews

കടുത്ത അവഗണന.. തൃശൂര്‍ പൂരം യോഗങ്ങള്‍ക്ക്​ തന്നെ വിളിക്കുന്നില്ലെന്ന് ടി എ​ന്‍ പ്ര​താ​പ​ന്‍​

പൂ​രം ന​ട​ക്കു​ന്ന തൃ​ശൂ​രി​ലെ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​റേ​യും പ​​ങ്കെ​ടു​പ്പി​ക്കു​ന്നി​ല്ലെ​ന്ന്​ കാ​ണി​ച്ച്‌​ ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ പ്ര​തി​ഷേ​ധ ക​ത്ത്​ ന​ല്‍​കി.

തൃ​ശൂ​ര്‍: വിവാദങ്ങളുമായി തൃശൂര്‍ പൂരം നടക്കുമ്പോൾ കടുത്ത അവഗണന നേരിട്ട് ടി.​എ​ന്‍.​ പ്ര​താ​പ​ന്‍​ എം.പി. പൂ​രം ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​യും ക​ല​ക്​​ട​റും വി​ളി​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ലേ​ക്ക്​ ത​ന്നെ വി​ളി​ക്കു​ക​യോ പ​​ങ്കെ​ടു​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന്​ ടി.​എ​ന്‍.​ പ്ര​താ​പ​ന്‍ പറഞ്ഞു. പൂ​രം ന​ട​ക്കു​ന്ന തൃ​ശൂ​രി​ലെ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​റേ​യും പ​​ങ്കെ​ടു​പ്പി​ക്കു​ന്നി​ല്ലെ​ന്ന്​ കാ​ണി​ച്ച്‌​ ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ പ്ര​തി​ഷേ​ധ ക​ത്ത്​ ന​ല്‍​കി.

Read Also: 13കാരിയുടെ 26 ആഴ്ച്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി; പിന്നിൽ 14കാരനായ സഹോദരൻ; വേറിട്ട ഉത്തരവുമായി ഹൈക്കോടതി

നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പ്​ പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ സാ​ങ്കേ​തി​ക​മാ​യി എം.​എ​ല്‍.​എ​മാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ന്യാ​യം ക​ണ്ടെ​ത്താ​മെ​ങ്കി​ലും എം.​പി​യേ​യും മേ​യ​റേ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന്​ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ ച​ട്ട​ത്തിന്റെ ത​ട​സ്സ​മ​ല്ല. പൂ​രം സം​ബ​ന്ധി​ച്ച്‌​ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​യ​രുമ്പോ​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്കി ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ മാ​ത്രം ച​ര്‍​ച്ച ചെ​യ്​​ത്​ തീ​രു​മാ​നി​ക്കു​ന്ന​ത്​ ജ​നാ​ധി​പ​ത്യ​ത്തി​​ല്‍ അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്നും ക​ത്തി​ല്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button