COVID 19KeralaNattuvarthaLatest NewsNews

നിയന്ത്രണങ്ങൾ എന്തൊക്കെ? ആർക്കൊക്കെ പങ്കെടുക്കാം? തൃശ്ശൂർ പൂരം നടത്തിപ്പ് ; യോഗം ഇന്ന്

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ദേവസ്വം പ്രതിനിധികള്‍, കമ്മീഷണര്‍, ഡി എം ഒ എന്നിവര്‍ പങ്കെടുക്കും. പൂര ദിവസമായ ഏപ്രില്‍ 23 ന് പൂരപ്പറമ്ബില്‍ പ്രവേശനമുള്ള ആളുകളുടെ എണ്ണം സംബന്ധിച്ച്‌ ഇന്ന് അന്തിമ തീരുമാനമെടുക്കും. ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്കോ മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. സംഘാടകര്‍, മേളക്കാര്‍, ആനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കൊവിഡ് പരിശോധന ഇന്ന് നടക്കും.

Also Read:‘മന്‍മോഹന്‍ജിക്ക് വേഗത്തിലുള്ള സുഖപ്രാപ്തിയുണ്ടാകട്ടെ’; ആശ്വാസവാക്കുകളുമായി നരേന്ദ്രമോദി

സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പൂരം നടത്തിപ്പിനെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ട്രോളുകളും മറ്റുമൊക്കെയായി സോഷ്യൽ മീഡിയ ഈ വിഷയത്തെ ഏറ്റെടുത്തിരിക്കുന്നു. പാർവ്വതിയും സന്ദീപ് വാര്യരും അടക്കം ഒരുപാട് പ്രമുഖർ ഇതിനോടകം തന്നെ വിമർശനങ്ങളുമായി മുന്നോട്ട് വന്നിട്ടുമുണ്ട്. ഈ വർഷവും പൂരത്തിന്റെ വർണ്ണങ്ങൾ കുറഞ്ഞു പോയതിലും പങ്കെടുക്കാൻ കഴിയാതെ പോയതിലും ദുഖിതരാണ് പൂരപ്രേമികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button