Latest NewsIndiaCrime

ഐഎഎസ് ഉദ്യോഗസ്ഥനായി വേഷമിട്ട് 22കാരന്‍ കബളിപ്പിച്ചത് 29പേരെ; സമ്പാദിച്ചത് 80 ലക്ഷവും കാറുകളും വീടും

ഹൈദരാബാദ്: ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി നിരവധി പേരെ കബളിപ്പിച്ചു. യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ വാഗ്ദാനം ചെയ്ത് 80 ലക്ഷം രൂപയിലധികം ഇയാള്‍ സമ്പാദിച്ചു. തെലങ്കാനയിലെ ബീര്‍പൂരിലാണ് സംഭവം. 22 കാരനായ ബാര്‍ല ലക്ഷ്മിനാരായണ എന്ന മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയാണ് സമര്‍ത്ഥമായി ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുകയും രണ്ട് കാറുകളും മോട്ടോര്‍ സൈക്കിളും വീടും വാങ്ങുകയും ചെയ്തത്.

തല്ലപ്പള്ളി രമേശും ജാഗിറ്റിയലില്‍ നിന്നുള്ള ശ്വേതയും നല്‍കിയ പരാതികളെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍, പേഴ്സണല്‍ അസിസ്റ്റന്റ് എന്നീ നിലകളില്‍ പ്രതി രണ്ട് പേരെ നിയമിക്കുകയും ചെയ്തിരുന്നു. മാഞ്ചേരിയലില്‍ കളക്ടറായി നിയമിതനായ ഐഎഎസ് ഉദ്യോഗസ്ഥനായിട്ടാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്.

3 മുതല്‍ 5 ലക്ഷം രൂപ വരെ നല്‍കാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുമെന്നാണ് പ്രതി യുവാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നത്. ഇതിനോടകം പ്രതി 29 പേരെ വഞ്ചിച്ചാണ് 80 ലക്ഷം രൂപയിലധികം സമ്പാദിച്ചത്. ആര്‍ഭാട ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്.

വഞ്ചിക്കപ്പെട്ട രണ്ടുപേര്‍ തങ്ങളെ സമീപിച്ച് പരാതികള്‍ നല്‍കിയപ്പോഴാണ് പ്രതിയെക്കുറിച്ച് അറിഞ്ഞതെന്ന് പൊലീസ് കമ്മീഷണര്‍ ഡി ഉദയകുമാര്‍ റെഡി മാധ്യമങ്ങളോട് വെളിപ്പെടുത്തി. പ്രതിയെ കണ്ടെത്തി പിടികൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം ഈ വര്‍ഷം ഏപ്രിലില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഉദ്യോഗസ്ഥനായി വേഷമിട്ട് നിരവധി പേരെ കബളിപ്പിച്ചതിന് തെലങ്കാനയില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഡമ്മി റിവോള്‍വര്‍, വ്യാജ ഐഡി കാര്‍ഡുകള്‍, പ്രതിയുടെ കൈവശമുണ്ടായിരുന്ന നിയമന കത്തുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button