COVID 19KeralaLatest NewsNews

ഹൈക്കോടതി ജഡ്ജിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി : ഹൈക്കോടതി ജഡ്ജിമാർക്ക് കൊറോണ സ്ഥിരീകരിച്ചു. ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചിരിച്ചത്.

Read Also : തൃശ്ശൂരിലെ നാളത്തെ പൂരം വിളംബരം പ്രതിസസന്ധിയിൽ

നിലവിൽ കോടതി മധ്യവേനൽ അവധിക്കായി അടച്ചിരിക്കുകയാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഏതാനും ജഡ്ജിമാരുടെ അവധിക്കാല സിറ്റിങ് മാത്രമാണുള്ളത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മകൾക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ മറ്റൊരു ജഡ്ജി നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button