Latest NewsIndiaNews

ട്രാക്കില്‍ വീണകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിനെ അഭിനന്ദിച്ച് മഹീന്ദ്ര

സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ച് ജാവ മോട്ടോര്‍ സൈക്കിള്‍

ന്യൂഡല്‍ഹി: മുംബൈയിലെ വാന്‍ഗണി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വീണകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ഷെല്‍ഖേ എന്ന ചെറുപ്പക്കാരനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. അവസാനം മയൂരിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍
ആനന്ദ് മഹീന്ദ്രയും രംഗത്ത് എത്തി. മയൂരിന് ജാവ മോട്ടോര്‍ സൈക്കിള്‍ തങ്ങളുടെ പുതിയ വാഹനം സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ റെയില്‍വേ മന്ത്രാലയം 50,000 രൂപ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയിരുന്നു.

Read Also : 1 ലക്ഷം ചോദിക്കുന്ന വീഡിയോ, ഓഡിയോ ഉണ്ടെങ്കില്‍ അതാണ് പുറത്തേക്ക് വിടേണ്ടത്; മറുപടിയുമായി ജൈസല്‍ താനൂര്‍

‘മയൂരിന് പ്രത്യേക വസ്ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. പക്ഷേ സിനിമയിലെ ധീരന്‍മാരായ സൂപ്പര്‍ഹീറോകളേക്കാള്‍ ധൈര്യം അയാള്‍ കാണിച്ചു. ജാവ കുടുംബം മുഴുവന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നതായും’ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

മുംബൈയ്ക്കടുത്ത് വാന്‍ഗണി റെയില്‍വേ സ്റ്റേഷനില്‍ പോയിന്റ്‌സ്മാനയി ജോലി ചെയ്യുന്ന മയൂര്‍ ജീവന്‍ പണയം വെച്ച് നടത്തിയ അത്ഭുതകരമായ രക്ഷാപ്രവര്‍ത്തനത്തിന്റെ സി.സി.ടി.വി ദൃശ്യം റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. വീഡിയോ നിമിഷ നേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയായിരുന്നു.

അമ്മയ്ക്കൊപ്പം റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതിവേഗം ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാന്‍ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ ഓടിയെത്തിയ മയൂര്‍ കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റി. ഈ സമയം ട്രെയിന്‍ തൊട്ടടുത്തെത്തുകയും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മയൂര്‍ പ്ലാറ്റ്ഫോമിലേക്ക് ചാടി കയറുന്നതും വീഡിയോയില്‍ വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button