Life Style

നടത്തം ഏറ്റവും നല്ല വ്യായാമം, എന്നാല്‍ അതിനു പറ്റിയ സമയം ഏതെന്ന് ആരോഗ്യവിദഗ്ദ്ധര്‍

 

വ്യായാമം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം തിരഞ്ഞെടുക്കുന്നത് നടത്തം
ആയിരിക്കും. എന്നാല്‍ രാവിലെയാണോ വൈകുന്നേരമാണോ ഇതിനു ഏറ്റവും അനുയോജ്യാമായ സമയമെന്ന് എല്ലാവര്‍ക്കും ഉള്ള സംശയമാണ്.

ഏതു സമയത്തു നടന്നാലും അത് ശരീരത്തിനു ഗുണം മാത്രമേ നല്‍കൂ എന്ന് നിങ്ങള്‍ക്ക് വാദിക്കാം. എന്നാലും രാവിലെയുള്ള നടത്തമാണ് കൂടുതല്‍ ആരോഗ്യപ്രദമെന്നു മുംബൈ നാനാവതി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നടത്തിയ പഠനം പറയുന്നു.

ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവയില്‍ നിന്നെല്ലാം രക്ഷ നേടാന്‍ പറ്റിയ വ്യായാമമാണ് നടത്തം. അതിരാവിലെയുള്ള നടത്തമാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ഗുണങ്ങള്‍ ഏറെനല്‍കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.

വര്‍ധിച്ച ഹൃദയാരോഗ്യക്ഷമത കൈവരിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പു കളയാനും മസിലുകളുടെ കായികക്ഷമതാ ശേഷി വളര്‍ത്താനും ആഗ്രഹിക്കുന്നുവെങ്കില്‍, ദിവസവും കുറഞ്ഞത് 30 മിനിറ്റ് നടക്കാനായി മാറ്റി വയ്ക്കണം.

ശരീരത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഏറ്റവും ഉചിതം രാവിലെയുള്ള നടത്തമാണെന്ന്ഗവേഷകര്‍ പറയുന്നു. പതിവായി നടക്കുന്നത് രക്തത്തിലെ ‘നല്ല’ കൊളസ്‌ട്രോള്‍ അളവ് വര്‍ധിപ്പിക്കും.ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കും.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button