Life Style

നോമ്പെടുക്കുമ്പോള്‍ തലവേദനയുണ്ടോ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

റമദാനില്‍ നോമ്പെടുക്കുന്ന പലര്‍ക്കും തലവേദനയുണ്ടാകാറുണ്ട്. ഇത് സാധാരണമാണെന്നും ആവശ്യമായ ഭക്ഷണം, ഉറക്കം തുടങ്ങിയവ ശ്രദ്ധിച്ചാല്‍ തലവേദനയകറ്റാമെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. ജീവിതശൈലിയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം, ശരീരത്തിലെ ദ്രാവകത്തിന്റെ അളവിലുണ്ടാകുന്ന കുറവ്, ക്രമം തെറ്റിയുള്ള ഉറക്കം എന്നിവയാണ് പ്രധാനമായും തലവേദനക്ക് കാരണമാകുന്നത്. റമദാനിലെ ആദ്യ നാളുകളില്‍ ഇത് സ്വാഭാവികമാണെന്നും എച്ച്.എം.സി വ്യക്തമാക്കി.

ചില വ്യക്തികള്‍ക്ക് ഇഫ്താറിന് മുമ്പും ചിലര്‍ക്ക് ഇഫ്താറിന് ശേഷവും തലവേദന അനുഭവപ്പെടാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നത് മൂലമാണ് ഇഫ്താറിന് മുമ്പായി തലവേദനയുണ്ടാകുന്നത്.

ഇഫ്താറിന് ശേഷമുള്ള തലവേദനക്ക് പ്രധാനകാരണം അമിതമായി ഭക്ഷണം കഴിക്കുന്നതാണ്. ഇത് ശ്വാസതടസ്സത്തിനും തളര്‍ച്ചക്കും കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുന്നതും വെള്ളംകുടിക്കുന്നതും ഡയഫ്രത്തില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുന്നു.

താഴെ പറയുന്നവ ശീലമാക്കിയാല്‍ തലവേദന അകറ്റാം

അത്താഴം വൈകിപ്പിക്കുകയും പോഷക സമ്പുഷ്ടമായ ഭക്ഷണവും പഴങ്ങളും കഴിക്കുകയും ചെയ്യുക.

വൈകിയുള്ള ഉറക്കം ഒഴിവാക്കുക, കഴിയുന്നതും ഉറങ്ങുന്നതില്‍ ക്രമംപാലിക്കുക. പകല്‍സമയങ്ങളില്‍ അല്‍പം മയങ്ങുക.

ഇഫ്താറിനും അത്താഴത്തിനും ഇടയില്‍ ഏകദേശം മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിക്കുക, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക.

ഇഫ്താറിലും അത്താഴത്തിലും മിതത്വം പാലിച്ച് രക്തത്തിലെ ഗ്ലൂക്കോസ് അളവ് ക്രമപ്പെടുത്താന്‍ ശ്രദ്ധിക്കുക.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button