Latest NewsIndia

കാറപകടത്തിൽ മരിച്ച ഗുണ്ടാ നേതാവ് ദുബെയുടെ കേസിൽ യുപി പൊലീസിന് ക്ലീൻ ചിറ്റ്

ഈ സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിനെതിരെ തെളിവില്ലെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു.

ന്യൂഡൽഹി ∙ കഴിഞ്ഞ വർഷം അറസ്റ്റിലായ ഗുണ്ടാനേതാവ് വികാസ് ദുബെയുടെ അപകട മരണ കേസിൽ ഉത്തർപ്രദേശ് പൊലീസിന് ക്ളീൻ ചിറ്റ്. വികാസ് ദുബെ എന്ന ഗുണ്ടാ നേതാവിനെ ഉജ്ജെയിനില്‍നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുവരവെ വാഹനം അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിനെതിരെ തെളിവില്ലെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു.

അതേസമയം തെളിവുകളുമായി മുന്നോട്ടു വരാത്തതിനു പൊതുജനങ്ങളെയും മാധ്യമങ്ങളെയും ദുബെയുടെ കുടുംബത്തെയും റിപ്പോർട്ട് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ജൂലൈയിൽ യുപി പൊലീസിലെ എട്ടു പേരെ പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തി ദിവസങ്ങൾക്കു ശേഷമാണു ദുബെയും അഞ്ച് കൂട്ടാളികളും അറസ്റ്റിലായത്. ദുബെയുമായി പൊലീസ് സഞ്ചരിക്കുമ്പോൾ, ഇയാളുണ്ടായിരുന്ന കാർ മറിയുകയും കൂടെയുണ്ടായിരുന്ന പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും വെടിയുതിർക്കുകയും ചെയ്തു.

ഏറ്റുമുട്ടലിനിടെ ദുബെയെ വെടിവച്ചു കൊലപ്പെടുത്തി എന്നുമാണു പൊലീസ് പറയുന്നത്.ഏറ്റുമുട്ടലിന്റെ പൊലീസ് ഭാഷ്യത്തെ തള്ളിപ്പറയാൻ പറ്റുന്ന തെളിവുകളൊന്നുമില്ല, എന്നാൽ ഇതിനെ പിന്തുണയ്ക്കാൻ മതിയായ വിവരങ്ങൾ ഉണ്ടെന്നും മൂന്നംഗ അന്വേഷണ സമിതി യുപി സർക്കാരിനും സുപ്രീം കോടതിക്കും സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോ‌ടതിയാണു ജുഡീഷ്യൽ പാനൽ രൂപീകരിച്ചത്. ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനിൽ പൊലീസിനെതിരെ തെളിവുകളുമായി ആരും മുന്നോട്ടു വന്നിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button