Latest NewsNewsIndia

ബംഗാൾ തന്റേത്, ഡൽഹിയിൽ നിന്നുള്ള രണ്ട് ഗുണ്ടകൾക്ക് അടിയറ വയ്ക്കില്ല; പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെ മമത

ബംഗാളിലെ നിയമസഭാ തെരഞ്ഞടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പരാജയ ഭീതിയിൽ പ്രകോപനവുമായി മമത ബാനർജി. നേരത്തെ കടുത്ത വർഗ്ഗീയത നിറഞ്ഞ പ്രസംഗം നടത്തിയ മമത ഇത്തവണ പൊതു വേദിയിൽ വെച്ച് പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ഗുണ്ടകളെന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ തന്റേതാണെന്നും ഡൽഹിയിൽ നിന്നുള്ള രണ്ട് ഗുണ്ടകൾക്ക് അടിയറ വയ്ക്കാനുള്ള തല്ല ബംഗാളെന്നുമാണ് മമത പ്രസംഗിച്ചത്. താൻ ഒരു കളിക്കാരിയല്ലെന്നും, എന്നാൽ എങ്ങനെ കളിക്കണമെന്ന് ആരും തന്നെ പഠിപ്പിക്കേണ്ടെന്നും മമത പറഞ്ഞു. നേരത്തെ, ലോകസഭയിൽ താനത് തെളിയിച്ചതാണെന്നും മമത കൂട്ടിച്ചേർത്തു.

ബംഗാളിൽ ഏഴും എട്ടും ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രദേശങ്ങളിലാണ് ശക്തമായ പ്രചാരണം നടക്കുന്നത്. അതേസമയം കോവിഡ് വ്യാപനത്തിന്റെ തീവ്രത മൂലം കേന്ദ്ര മന്ത്രിമാർ അടക്കമുള്ള നേതാക്കളുടെ പ്രചാരണ പരിപാടികൾ ബി.ജെ.പി വെട്ടിച്ചുരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button