KeralaNattuvarthaLatest NewsNews

ഭക്തകോടികൾക്ക് ഇനി വീട്ടിലിരുന്ന് സ്വാമിയെ കാണാം; ദേവസ്വം ബോർഡ് വക ശബരിമല സോഷ്യൽ മീഡിയ പേജുകളും യുട്യൂബ് ചാനലും തുടങ്ങി

മണ്ഡലകാലത്ത് മാലയിട്ട് വ്രതം നോറ്റ് മലകയറി അയ്യപ്പ ദർശനം നടത്തി പുണ്യം നേടുന്ന ഭക്തകോടികൾക്ക് ഇനി വീട്ടിലിരുന്നും സ്വാമിയെ കാണാം, സന്നിധാനത്തെ വിശേഷങ്ങൾ അറിയാം. ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളും യുട്യൂബ് ചാനലും പ്രവർത്തനം ആരംഭിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ, വീഡിയോകൾ, ചിത്രങ്ങൾ, അറിയിപ്പുകൾ, വാർത്തകൾ തുടങ്ങിയവ ദേവസ്വം ബോർഡ് നേരിട്ട് ഇനി മുതൽ ഇതിലൂടെ ലഭ്യമാക്കും. ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും എഫ് ബി പേജുകളിലും ചാനലിലും ഭക്തർക്ക് കാണാനാകും.കേരളത്തിലാദ്യമായാണ് ഒരു ക്ഷേത്രത്തിലെ ചടങ്ങുകളും വിശേഷങ്ങളും തത്സമയം സംപ്രേഷണം ചെയ്യാനായി ഔദ്യോഗിക ഡിജിറ്റൽ സംവിധാനം ഒരുക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button