Latest NewsNewsIndia

രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി ലാഭേച്ഛയില്ലാതെ പങ്കാളികളാകാൻ തയ്യാർ; പ്രഖ്യാപനവുമായി ഫൈസർ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ഫൈസർ. വാക്‌സിൻ കുത്തിവെയ്പ്പിൽ ലാഭേച്ഛയില്ലാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ അറിയിച്ചു. സർക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ്പിൽ പങ്കാളികളാകുന്നതിനെ കുറിച്ച് മാത്രമാണ് നിലവിൽ ചിന്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

അതേസമയം വാക്‌സിൻ എത്ര വിലക്കാണ് ലഭ്യമാക്കുന്നതെന്ന വിവരം കമ്പനി വ്യക്തമാക്കിയിട്ടില്ല. വാക്‌സിന്റെ വില സംബന്ധിച്ച് പുറത്തു വന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് കമ്പനി വക്താക്കൾ അറിയിച്ചിട്ടുണ്ട്.

Read Also: ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളും; 104കാരി വാക്‌സിനെടുക്കാൻ എത്തിയത് യുവത്വത്തിന്റെ പ്രസരിപ്പോടെ

ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾക്കും ഇടത്തരം വരുമാനമുള്ളവയ്ക്കും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കും വ്യത്യസ്ത വിലകളായിരിക്കും നിശ്ചയിക്കുകയെന്ന് നേരത്തെ തന്നെ ഫൈസർ അറിയിച്ചിരുന്നു. ഒരു ഡോസിന് പത്ത് ഡോളർ എന്ന നിരക്കിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് വാക്‌സിൻ നൽകാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

Read Also: ഞായറാഴ്ച്ചകളിൽ വിവാഹത്തിന് പങ്കെടുക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; ഉത്തരവ് പുറത്തിറക്കി ജില്ലാ കളക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button