Latest NewsNewsIndia

അവശ്യ മരുന്നുകൾ എത്തിക്കാൻ വിമാനങ്ങൾ വിട്ടുനൽകും; കോവിഡിനെതിരെ പോരാടാൻ സജ്ജമായി ഇന്ത്യൻ വ്യോമസേന

കോവിഡിനെതിരെ പോരാടാൻ തയ്യാറെടുക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം വിവിധ സേനാ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ തയ്യാറെടുത്ത് ഇന്ത്യൻ വ്യോമസേന. ഇതിന്റെ ഭാഗമായി അവശ്യ മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി വ്യോമസേന വിമാനങ്ങൾ പറന്നുയരും. വ്യോമസേന ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Also Read: രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി ലാഭേച്ഛയില്ലാതെ പങ്കാളികളാകാൻ തയ്യാർ; പ്രഖ്യാപനവുമായി ഫൈസർ

രാജ്യത്തെ വിവിധ ആശുപത്രികളിലേയ്ക്ക് മെഡിക്കൽ ഉപകരണങ്ങളും അവശ്യ മരുന്നുകളും എത്തിക്കാനായി വിമാനങ്ങൾ വിട്ടുനൽകുമെന്നാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്. ഓക്‌സിജൻ കണ്ടെയ്‌നറുകളും മറ്റ് ഉപകരണങ്ങളും വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ച് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. കോവിഡിനെതിരെ പോരാടാൻ തയ്യാറെടുക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം വിവിധ സേനാ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡിആർഡിഓയുടെ നേതൃത്വത്തിൽ കോവിഡ് കെയർ സെന്റർ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ സൈനിക ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി കിടക്കകൾ നീക്കിവെക്കാനും തീരുമാനിച്ചിരുന്നു. ഇന്ത്യൻ റെയിൽവേയുടെ ഭാഗത്തുനിന്നും സമാനമായ രീതിയിൽ വലിയ സഹകരണമാണ് കോവിഡ് പോരാട്ടത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button