COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് 2,081 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 2,081 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,842 പേര്‍ കൂടി രോഗമുക്തരായപ്പോൾ നാല് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,03,232 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,04,872 പേര്‍ക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇവരില്‍ 4,86,920 പേരാണ് ഇതുവരെ രോഗമുക്തരായത്. 1,565 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 16,387 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

Related Articles

Post Your Comments


Back to top button